വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്ബോസിലെത്തിയ ഫിറോസും സജ്നയുമാണ് ഹൗസിൽ ഒട്ടുമിക്ക പ്രശ്ങ്ങൾക്കും തുടക്കം കുറിക്കുന്നത്. പലപ്പോഴും മത്സരാർത്ഥികൾ തിരിച്ച് കടുത്ത ഭാഷയിൽ മറുപടി നൽകാറുണ്ട്. നാളിതുവരെ തങ്ങള്‍ക്കെതിരെ ഫിറോസ് നടത്തിയ ആരോപണങ്ങളും അധിക്ഷേപങ്ങളുമെല്ലാം എണ്ണിയെണ്ണി ചോദിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍ ചെയ്തത്.
കഴിഞ്ഞ ദിവസത്തെ അടിയ്ക്ക് ശേഷം ഫിറോസും സജ്നയും മറ്റെന്തോ വലിയ പദ്ധതി തയ്യാറാക്കുകയാണെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടനോടായിരുന്നു തന്റെ സംശയം സൂര്യ വെളിപ്പെടുത്തിയത്.
എന്തോ ഒരു പ്ലാന്‍ അണിയറയില്‍ ഉണ്ട്. എന്താണെന്ന് അറിയില്ല. കാരണം ഞാന്‍ ഫുഡ് കഴിക്കാന്‍ വിളിച്ചിട്ട് വന്നില്ല. ഇന്നലെ ഇതിനേക്കാള്‍ വലിയ അടി നടന്നിട്ട് സജ്ന ഫുഡ് കഴിച്ചല്ലോ. ഇന്ന് രാവിലെ പറഞ്ഞു ഫുഡ് കഴിക്കില്ലെന്ന്. അയ്യോ അങ്ങനെ പറയരുതേ കഴിക്കണം എന്ന് രമ്യ പറയുന്നുണ്ടായിരുന്നു. എന്നാണ് സൂര്യ പറയുന്നത്. ഇവര്‍ തന്നെ പറഞ്ഞതല്ലേ ഭക്ഷണത്തോട് ദേഷ്യം കാണിക്കരുതെന്ന് മണിക്കുട്ടനും ചൂണ്ടിക്കാണിച്ചു. ഭാഗ്യലക്ഷ്മി സത്യാഗ്രഹം നടത്തിയ സംഭവമായിരുന്നു മണിക്കുട്ടന് പരാമര്‍ശിച്ചത്.
നിര്‍ബന്ധിച്ചപ്പോള്‍ ഫിറോസ് തന്റെ സ്റ്റൈലില്‍ (കൈ കൊണ്ടുള്ള ആക്ഷന്‍) നീ കരയുമ്പോള്‍ എല്ലാവരും ചിരിക്കുകയാണ്. അതിന്റെ ഒന്നും കാര്യമില്ല. നീ വന്ന് കഴിക്ക്. ഞാനും വരാം എന്നു പറഞ്ഞു. എന്തോ വലിയൊരു കൊടുങ്കാറ്റുണ്ട് അവരുടെ ഉള്ളില്‍. ഇപ്പോള്‍ ആരോടും മിണ്ടുന്നില്ലല്ലോ. ആരുടേയും മുഖത്ത് തന്നെ നോക്കുന്നില്ലെന്നും സൂര്യ പറഞ്ഞു.
ഈ സംഭവത്തിന് പിന്നാലെ മണിക്കുട്ടന് ഫിറോസിനും സജ്നയ്ക്കും അരികിലെത്തി സംസാരിച്ചിരുന്നു. എന്തെങ്കിലും വിഷമമുണ്ടോ എന്തിനാണ് മാറി നടക്കുന്നതെന്ന് മണിക്കുട്ടന് ചോദിച്ചിരുന്നു. തനിക്ക് വിഷമമൊന്നുമില്ല. തന്നെ വിഷമിപ്പിക്കാന്‍ ഇവിടെയുള്ള ആര്‍ക്കും കഴിയില്ല. സജ്നയുടെ കാര്യത്തിലാണ് വിഷമമുള്ളതെന്നായിരുന്നു അപ്പോള്‍ പൊളി ഫിറോസ് നല്കിയ മറുപടി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...