സ്ത്രീ ശരീരഭാഷ എങ്ങനെ സ്ക്രീനില്‍ പ്രതിഫലിപ്പിക്കണം, നില്‍ക്കുമ്പോഴും, നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണമെന്നെല്ലാം പറഞ്ഞ് തരും; നെടുമുടിവേണുവിനെ കുറിച്ച് അനു മോൾ
സ്ത്രീ ശരീരഭാഷ എങ്ങനെ സ്ക്രീനില്‍ പ്രതിഫലിപ്പിക്കണം, നില്‍ക്കുമ്പോഴും, നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണമെന്നെല്ലാം പറഞ്ഞ് തരും; നെടുമുടിവേണുവിനെ കുറിച്ച് അനു മോൾ
സ്ത്രീ ശരീരഭാഷ എങ്ങനെ സ്ക്രീനില്‍ പ്രതിഫലിപ്പിക്കണം, നില്‍ക്കുമ്പോഴും, നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണമെന്നെല്ലാം പറഞ്ഞ് തരും; നെടുമുടിവേണുവിനെ കുറിച്ച് അനു മോൾ
നെടുമുടി വേണുവിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി അനുമോള്‍. സംസ്കൃത ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ വിശേഷങ്ങളാണ് ഒരു അഭിമുഖത്തില്‍ നടി പങ്കുവെച്ചത്.നെടുമുടി വേണു പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്ന് അനുമോള്‍ പറഞ്ഞു.
എനിക്ക് കിട്ടിയ ഒരു സുവര്‍ണാവസരമാണ് തയ എന്ന സിനിമ. സത്യസന്ധനായ നടനാണ് നെടുമുടി വേണു സര്. അദ്ദേഹത്തിന്റെ അഭിനയ പാടവവും അനുഭവങ്ങളും പരിധികള്‍ക്കപ്പുറമാണ്. അതൊക്കെയും അദ്ദേഹം സെറ്റില്‍ ഞങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കും. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ വേണ്ടി വേണു സര് എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ എന്റെ ഭാഗങ്ങള്‍ അഭിനയിച്ചും അദ്ദേഹം കാണിച്ചു തരുമായിരുന്നു.
സ്ത്രീ ശരീരഭാഷ എങ്ങിനെ സ്ക്രീനില്‍ പ്രതിഫലിപ്പിക്കണം എന്നൊക്കെ വേണു സര് പറഞ്ഞു തന്നിട്ടുണ്ട്. നില്‍ക്കുമ്പോഴോ നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണം എന്ന് പറഞ്ഞു തരും. കണ്ണിന്റെ നോട്ടവും അതിലെ ഭാവങ്ങളെ കുറിച്ചു പോലും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഭിനേതാവാണ് നെടുമുടി വേണു. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നടനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് താരം പറയുന്നു
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...