വിവാഹം കഴിയുമ്പോൾ നൂഡിൽസും ചായയും മാത്രമായിരുന്നു ഉണ്ടാകാറുള്ളത്; എന്നാൽ ഇന്ന് 500 പേര്‍ക്കുള്ള സദ്യ ഉണ്ടാക്കും..ഓര്‍ഡര്‍ ചെയ്ത ആഹാരം എത്തിക്കുമ്പോൾ ചില വീട്ടുകാര്‍ ചിത്രങ്ങള്‍ എടുക്കും; പിന്നെ ആ പതിവ് ചോദ്യവും! മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ ജീവിതം

ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ആതിര പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. അഞ്ചോളം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് ഒടുവിൽ വിവാഹം കഴിഞ്ഞതോടെ സിനിമ ജീവിതം ഉപേക്ഷിക്കുകയായിരുന്നു ആതിര. 2004ല്‍ പാചക വിദഗ്ദനായ വിഷ്ണു നമ്പൂതിരിയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ആതിര പിന്മാറിയത്
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ കൂടിയോ സീരിയലില്‍ കൂടിയോ തനിക്ക് തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് താരം. . വിഷ്ണുവുമായുള്ള വിവാഹം കഴിയുമ്പോൾ നൂഡിൽസും ചായയും മാത്രം ഉണ്ടാക്കാന്‍ അറിയുമായിരുന്ന ആതിര ഇന്നു 500 പേര്‍ക്കുള്ള സദ്യ ഉണ്ടാക്കാന്‍ താനും ഭര്‍ത്താവും മാത്രം മതിയെന്ന് അഭിമാനത്തോടെ പറയുകയാണ്.
‘മറ്റ് ജോലികള്‍ പോലെയല്ല പാചകം. നമ്മുടെ ജോലിയുടെ ഫലം വളരെ പെട്ടന്ന് തന്നെ പാചകത്തില്‍ അറിയാന്‍ പറ്റും. കാരണം നമ്മള് ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിച്ച് കൊണ്ടുത്തിട്ട് വീട്ടില്‍ വരുമ്ബോഴേ വിളി വരും നമ്മുടെ പാചകം നല്ലതാണോ അല്ലയോ എന്ന്. അത് കൊണ്ട് തന്നെ ആളുകള്‍ക്ക് നല്ല ആഹാരം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കില്‍ മാത്രമേ അവര്‍ നാളെയും നമ്മളെ വിളിക്കു.’ ആതിര പറയുന്നു
‘ ഞാന്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ടി വി യില്‍ കാണുമ്പോൾ മക്കള്‍ക്ക് അതിശയം തോന്നുകയോ തുള്ളിച്ചാടുകയോ ഒന്നും ചെയ്യാറില്ല. കാരണം അവര്‍ക്ക് ആതിര എന്ന നടിയെ അറിയില്ല. ആതിര എന്ന അവരുടെ അമ്മയെ മാത്രമേ അറിയൂ. ഓര്‍ഡര്‍ ചെയ്ത ആഹാരം എത്തിക്കുമ്പോൾ ചില വീട്ടുകാര്‍ എനിക്കൊപ്പം ചിത്രങ്ങള്‍ എടുക്കും. എന്നിട്ട് എന്താ അഭിനയത്തിലേക്ക് തിരിച്ച് വരാത്തത് എന്നൊക്കെ ചോദിക്കാറുണ്ട്. സിനിമയില്‍ ക്യാമറയ്ക്ക് മുന്നില്‍ റീട്ടേക്കുകള്‍ എത്ര വേണമെങ്കിലും എടുക്കാന്‍ കഴിയും. എന്നാല്‍ പാചകത്തി അത് പറ്റില്ല. അവിടെ കൂട്ട് നന്നായിരിക്കണം’ ആതിര പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...