Connect with us

തലമുടി മുറിച്ച ശേഷം ആദ്യമായി ഭര്‍ത്താവിന്റെ മുന്നിലേക്ക് ;പിന്നീട് സംഭവിച്ചത്…!!

Malayalam

തലമുടി മുറിച്ച ശേഷം ആദ്യമായി ഭര്‍ത്താവിന്റെ മുന്നിലേക്ക് ;പിന്നീട് സംഭവിച്ചത്…!!

തലമുടി മുറിച്ച ശേഷം ആദ്യമായി ഭര്‍ത്താവിന്റെ മുന്നിലേക്ക് ;പിന്നീട് സംഭവിച്ചത്…!!

നടിയും നിര്‍മ്മാതാവുമായ സാന്‍ഡ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . ‘തങ്കക്കൊലുസ്’ എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് സാന്‍ഡ്ര തോമസ് . സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് എന്ന നിലയിലും സാന്‍ഡ്ര പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് . എന്നാലിപ്പോൾ സാന്ദ്ര പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നീളന്‍ തലമുടി മുറിച്ച ശേഷം ആദ്യമായി ഭര്‍ത്താവിന്റെ മുന്നില്‍ വന്നിരിക്കുകയാണ് സാന്ദ്ര. ഭര്‍ത്താവ്‌ വില്‍സണ്‍ ജോണ്‍ തോമസ് വീടിനു പുറത്തു നില്‍ക്കുന്ന വേളയിലാണ് സാന്ദ്രയുടെ വരവ്. ‘എന്റെ കളരി പരമ്പര ദൈവങ്ങളേ’, എന്ന് വിളിച്ചു കൊണ്ടാണ് സാന്ദ്രയുടെ പോക്ക്. ശേഷം ഭാര്യയെ കണ്ടപ്പോള്‍ ആകെ ഒരമ്പരപ്പാണ് ഭര്‍ത്താവിൽ കണ്ടത് . ഭര്‍ത്താവിന്റെ പ്രതികരണവും സാന്ദ്രയുടെ അന്നേരത്തെ നില്‍പ്പും വീഡിയോയിലുണ്ട്.

നീളന്‍ മുടി ഇഷ്‌ടപ്പെടുന്ന സാന്ദ്രയുടെ ഭര്‍ത്താവ്‌ ആ നീരസം തുറന്നുകാട്ടുന്നുണ്ട് . മുടി വെട്ടിച്ചെറുതാക്കിയെങ്കിലും സ്റ്റൈലിംഗ് മാത്രമാണ് അങ്ങനെ. പിന്നില്‍ നീളം അധികമൊന്നും കുറച്ചിട്ടില്ല. കളങ്കമില്ലാത്ത ആ സ്നേഹത്തിനു ചേരുന്ന ഒരു ഗാനവും സാന്ദ്ര ഒപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമ്മെന്റ്സുമായി എത്തിയിരിക്കുന്നത്.

പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന സാന്ദ്ര , കുഞ്ഞിങ്ങളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരായാണ് വളര്‍ത്തുന്നത്. കൃഷിയുടെ പാഠങ്ങള്‍ പഠിച്ചാണ് അവര്‍ ഈ കുതിക്കുന്ന ലോകത്ത് നിന്നും വേറിട്ട് നില്‍ക്കുന്നതും. സാന്‍ഡ്ര വളരെ സജീവമായി മക്കളുടെ കുസൃതികളും അവരുടെ വീഡിയോകളും ആരാധകർക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് . അതിനെ വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് സാന്ദ്ര നീളന്‍ മറുപടി തന്നെ മുന്‍പ് നല്‍കിയിട്ടുണ്ട്. അന്ന് സാന്ദ്ര കുറിച്ചത് ഇങ്ങനെയായിരുന്നു.

“നീ എന്തൊരു അമ്മയാണ് !!! എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു. ഈ വര്‍ഷത്തെ മുഴുവന്‍ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികള്‍ ആണവര്‍. ആ കുളിയില്‍ അവര്‍ക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരുന്നത്.

നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു ശീലിച്ച കുട്ടികള്‍ ആണവര്‍. ഞാന്‍ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാന്‍ ആദ്യം അവരെ ചെളിയില്‍ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു വളം കടിക്കുമെന്ന്.

ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്. ഞാന്‍ അവരെ തന്നെ വാരി കഴിക്കാന്‍ പഠിപ്പിച്ചപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. ഞാന്‍ അവര്‍ക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവര്‍ക്കു ഇംഗ്ലീഷ് ആല്ഫബെറ്സ് പറഞ്ഞു കൊടുക്കൂ എന്ന്.

ഞാന്‍ അവര്‍ക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളില്‍ ആണെന്ന്. ഇപ്പോള്‍ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികള്‍ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളര്‍ത്താന്‍ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്.

എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളര്‍ന്നു വരേണ്ട കുട്ടികളെയാണ്. ശുഭം! വളരെ വേഗം തന്നെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

about sandra thomas

More in Malayalam

Trending

Recent

To Top