Connect with us

റാ.. റാ.. റാസ്പുട്ടിൻ…, ഓർമ്മിക്കപ്പെടുമ്പോൾ ; ആരാണ് റാസ്പുട്ടിൻ?

Malayalam

റാ.. റാ.. റാസ്പുട്ടിൻ…, ഓർമ്മിക്കപ്പെടുമ്പോൾ ; ആരാണ് റാസ്പുട്ടിൻ?

റാ.. റാ.. റാസ്പുട്ടിൻ…, ഓർമ്മിക്കപ്പെടുമ്പോൾ ; ആരാണ് റാസ്പുട്ടിൻ?

റാ.. റാ.. റാസ്പുട്ടിൻ, ലവർ‌ ഓഫ് ദ റഷ്യൻ ക്വീൻ..ഇന്ന് ഈ ഗാനം എല്ലാവരുടെയും നാവിൻതുമ്പത്ത് കാണും. രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറൽ ഡാൻസാണ് ഇപ്പോൾ ഈ ഗാനം തരംഗമാകാൻ കാരണം. എന്നാൽ, റാ റാ റാസ്പുടിൻ ഓർമ്മപ്പെടുത്തുന്നത് എൺപതുകളെ ഇളക്കി മറിച്ച ഡിസ്കോ ഗാനത്തെയാണ്. രാജ്ഞിയെ മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച ഗ്രിഗറി റാസ്‌പുടിൻ എന്ന സന്ന്യാസിയുടെ കഥ.

ചിലരെയെങ്കിലും ഈ ഡാൻസ് രംഗം കൊണ്ടുപോയത് തൊള്ളായിരത്തി എൺപതുകളെ ഇളക്കി മറിച്ച ആ ഡിസ് കോ ഗാനത്തിന്റെ ഓർമ്മയിലേക്കാകും.

റാ.. റാ.. റാസ്പുട്ടിൻ, ലവർ‌ ഓഫ് ദ റഷ്യൻ ക്വീൻ…ഈ വിഖ്യാത ഗാനത്തെ കുറിച്ച് അറിയുന്നതിന് മുമ്പ് ആരാണ് ഈ റാസ്പുട്ടിൻ എന്നറിയണം. ഗ്രിഗറി യെഫിമോവിച്ച് റാസ്‌പുടിൻ. ഇരുപതാം നൂറ്റാണ്ടിലെ വിവാദ പുരുഷന്മാരിൽ ഒന്നാമൻ.

പഴയ റഷ്യയുടെ ചരിത്രപുസ്‌തകത്താളുകളിലേക്കു നമുക്കൊന്ന് പോയിവരാം.. റഷ്യക്കാർ വിശുദ്ധനായ ചെകുത്താൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത് . പിഴപ്പിക്കുന്ന മാന്ത്രിക ശക്തിയുള്ളവൻ, പുണ്യപുരുഷൻ, വശീകരണ ശക്തിയുള്ളവൻ, കുളിക്കുവാൻ വെറുക്കുന്നവൻ….എന്നാൽ ചിലർക്ക് അദ്ദേഹം മത പുരോഹിതായിരുന്നു. ഇന്നീ കഥ കേൾക്കുമ്പോൾ നിങ്ങൾക്ക് സ്ത്രീലമ്പടനായും വിളിക്കാം..

നമുക്ക് പരിചിതമായ പിടികിട്ടാത്ത വ്യക്തിത്വം ഒരു പക്ഷെ ഇന്ത്യൻ ഭഗവൻ ഓഷോ ആയിരിക്കും. ഏതായാലും ഇന്നും റാസ്പുട്ടിൻ ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും രഹസ്യങ്ങളുമായി പൂട്ടപ്പെട്ടിരിക്കുന്നു.

റഷ്യയുടെ ചരിത്രം തിരുത്തി എഴുതിയ ‘റാസ്‌ക്കൽ മോങ്ക്’ ആയി. തീപാറുന്ന കണ്ണുകൾ, നീണ്ട താടി, ഒത്ത ഉയരം. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന രൂപമായിരുന്നു റാസ്പുട്ടിന്റേത്. വളരെ പെട്ടന്നുതന്നെ ഒരു കൾട്ടായി റാസ്പുട്ടിൽ വളർന്നു. തന്റെതായ അനുചരവൃന്ദത്തെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചു . അമാനുഷിക കഴിവുകൾ ഉണ്ടെന്ന വിശേഷണം ലഭിച്ചതോടെ റാസ്പുട്ടിൻ ശ്രദ്ധേയനായി. മാറാരോഗികളെ പ്രാർത്ഥനയിലൂടെ രക്ഷിച്ചതായും, പ്രവചനങ്ങൾ സത്യമായി തീരുന്നതായും പ്രചാരണമുണ്ടായി. എന്നാൽ, റാസ്‌പുടിനെ ലോക പ്രശസ്തനാക്കിയത് സാർ ചക്രവർത്തിയുടെ മകനെ രക്ഷിച്ചതാണ്.

1912, റഷ്യയിലെ സാർ ചക്രവർത്തിയുടെ കൊട്ടാരം.. രാജകുമാരൻ അലക്സേ ഒരു അപകടത്തിൽപെട്ടു മുറിവേറ്റു കിടപ്പിലാണ്. രാജകുമാരന് ഹീമോഫീലിയയായിരുന്നു. അതായത് രക്തം കട്ടപിടിക്കാത്ത രോഗം.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജകുടുംബത്തിന് മുന്നിൽ , ഒരു സന്യാസിയായും മാന്ത്രികനായും ദൈവികപരിവേഷമാണെന്നും അറിയപ്പെട്ട റാസ്പുട്ടിൻ ആനയിക്കപ്പെടുന്നു. മൂന്നു മണിക്കൂർ നീണ്ട പ്രർത്ഥനയ്ക്കു ശേഷം റാസ്പുട്ടീൻ കണ്ണു തുറന്നു. രാജകുമാരൻ ഉടനെ എഴുന്നേൽക്കുമെന്നും മരണത്തിന്റെ നിഴൽ മാഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.ആ വാക്കുകൾ ശരിയായി. രാജകുമാരൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇതോടെ രാജകുടുംബം ഒന്നടംഗം റാസ്‌പുടിനെ വിശ്വസിച്ചു. പക്ഷേ അന്നുതൊട്ട് കളി മാറുകയായിരുന്നു. സാർ ചക്രവർത്തയുമായുള്ള സ്വാധീനം വെച്ച് അദ്ദേഹം വലിയ അധികാരകേന്ദ്രമായി. ചക്രവർത്തി പലപ്പോഴും അദ്ദേഹത്തിന്റെ കൈയിലെ കളിപ്പാവയായി.

സാർ ചക്രവർത്തിയുടെ ആദ്യഭാര്യ അലക്സാണ്ട്രിയയുമായി അദ്ദേഹത്തിന് അവിഹിതം ബന്ധം ഉണ്ടായിരുന്നു. ചക്രവർത്തി യുദ്ധത്തിനു പോയ സമയത്ത് അലക്സാണ്ട്രിയ രാജഭരണം ഏറ്റെടുത്തു. അതോടെ രാജ്ഞിയുടെ നയതന്ദ്ര ഉപദേശങ്ങൾ നിർവഹിച്ച് ആ സ്ഥാനത്തേക്ക് റാസ്പുടിൻ എത്തി. പെട്ടന്നുതന്നെ റാസ്പുടിൻറെ ഖ്യാതി വർധിച്ചു. പ്രഭുകുടുംബങ്ങളിലെ സ്ത്രീകളടക്കം റാസ്പുട്ടിന്റെ അനുയായികളായി. ദൈവികപരിവേഷമുള്ള മനുഷ്യനായാണ് അവർ റാസ്പുട്ടിനെ കണ്ടത്. മദ്യവും സ്ത്രീകളുമായിരുന്നു റാസ്പുടിൻറെ ജീവിത ലഹരി. റാസ്പുട്ടിൻ ഒരു കൗണ്ടർ കൾച്ചർ കൾട്ടുപോലെ റഷ്യയിൽ പിടിമുറുക്കി. അദ്ദേഹവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പ്രചാരണം വന്നു. ഇതോടെ വലിയ പ്രഭ്വിമാർ വരെ റാസ്പുട്ടിനെ സമീപിച്ചുതുടങ്ങി.

ഇതിനൊക്കെ ഒരു സൈദ്ധാന്തിക അടിത്തറിയിടാനും ഈ ഭ്രാന്തൻ സന്യാസിക്കായി. എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നു എന്നായിരുന്നു റാസ്പുടിൻ തിയറി. അതേസമയം, റാസ്പുട്ടിന്റെ ഈ വളർച്ച മറ്റ് ചില പ്രഭുക്കന്മാരെ അസ്വസ്ഥരാക്കി. കമ്മ്യൂണിസം കുതിച്ചു കയറിയിരുന്ന കാലം അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ പല വധശ്രമങ്ങളിലും അദ്ദേഹം രക്ഷപ്പെട്ടു. അതൊക്കെ റാസ്പുട്ടിന്റെ കീർത്തി വർധിപ്പിക്കുന്നതിന് കാരണമായി.

റാസ്പുട്ടിൻ റഷ്യൻ ഭരണത്തെ നിയന്ത്രിക്കുമ്പോൾ ഫെലിക്സ് യൂസുപ്പോവ് എന്ന പ്രഭുകുമാരൻ…, സാർ ചക്രവർത്തിയുടെ അടുത്ത ബന്ധു…റാസ്‌പുടിനെ വധിക്കാൻ തന്ത്രം മെനഞ്ഞു, മാരക വിഷം കൊടുത്ത് കൊല്ലാനായിരുന്നു തീരുമാനം. എന്നാൽ, വിഷവും മദ്യവുമൊന്നും റാസ്പുടിൻറെ ശരീരത്തിൽ ഏറ്റില്ല. അവസാനം യൂസുപ്പോവിന് ക്ഷമ നശിക്കുകയും അയാൾ ഒരു കൈത്തോക്കുമായെത്തി റാസ്പുട്ടിനു നേരെ നിറയൊഴിക്കുകയും ചെയ്തു.

അയാൾക്ക് അത്ഭുതസിദ്ധിയുണ്ടെന്നു വിശ്വസിച്ചിരുന്നതിനാൽ അവർ ശരീരം നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുദിവസത്തിനുശേഷമാണു റാസ്പുട്ടിന്റെ ശരീരം തണുത്തുറഞ്ഞ നദിയിൽനിന്ന് കണ്ടെടുക്കുന്നത്. രാജകുടുംബം എല്ലാ ബഹുമതികളോടും കൂടിയാണ് മൃതശരീരം മറവുചെയ്തത്.

റാസ്പുട്ടിന്റെ മരണശേഷം അനുയായികളും ചരിത്രകാരന്മാരുംഅതിൽ പുതിയ കഥകൾ കൂട്ടിച്ചേർത്തു. വെടിയേറ്റശേഷവും റാസ്പുട്ടിൻ മരിച്ചില്ല എന്നാണു പ്രചരിക്കുന്ന ഒരു കഥ.

ഇനി ഈ ഗാനത്തിലേക്ക് തിരിച്ചു വരാം.. ഇത് ഈ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ബോബി ഫാരലായിരുന്നു.ബോണി എമ്മിലൂടെ പോപ് മ്യൂസിക്കില്‍ വിപ്ലവം സൃഷ്ടിച്ച സംഗീതജ്ഞന്‍ ബോബി ഫെറല്‍ .സോവിയറ്റ് യൂണിയന്റെ കാലത്തു ലോകം കണ്ട ഏറ്റവും വലിയ സംഗീത വിപ്ലവമായിരുന്നു ബോണി എം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ബോണി എം ഇപ്പോഴും ലോകമൊട്ടുക്കും തരംഗമാണ്. ബോണിഎമ്മിന്റെ പാട്ടുചരിത്രത്തിലേക്കാണ് റാസ്‌പുടിൻ നടന്നുകയറിയത്.

about grigori rasputin

Continue Reading
You may also like...

More in Malayalam

Trending

Recent

To Top