Malayalam
കോബ്ര സിനിമയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജം; നിർമ്മാതാവ് രംഗത്ത് !
കോബ്ര സിനിമയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജം; നിർമ്മാതാവ് രംഗത്ത് !
തെന്നിന്ത്യൻ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനാകുന്ന കോബ്ര. വിക്രം പല റോളുകളില്‍ എത്തുന്ന സിനിമ മറ്റൊരു ദൃശ്യ വിസ്മയം ആയിരിക്കും എന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കോബ്ര ടീം റഷ്യയില്‍ നിന്നുള്ള ഷൂട്ടിങ് ഷെഡ്യൂല്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നി സെല്വന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് വിക്രം ഇപ്പോൾ . കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങും നടന്നു കൊണ്ടിരിയ്ക്കുകയാണ്.
ഇതോടൊപ്പം വിക്രം അഭിനയിക്കുന്ന അറുപതാമത്തെ ചിത്രമെന്ന പ്രത്യേകത കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിനുണ്ട്. അതിനിടയിലാണ് കോബ്ര എന്ന സിനിമയെ കുറിച്ചൊരു വ്യാജ വാര്‍ത്ത വന്നത്. പ്രേക്ഷകര്‍ വളരെ അധികം കാത്തിരിയ്ക്കുന്ന കോബ്ര തിയേറ്റര്‍ റിലീസ് ആയിരിക്കില്ല, ഒടിടി റിലീസ് ആയിരിക്കും എന്നായിരുന്നു വാര്‍ത്ത. വന്‍ തുകയ്ക്ക് നെറ്റ്ഫിളിക് സിനിമ എടുത്തു എന്നും വാര്‍ത്തകൾ ഉണ്ടായി . എന്നാല്‍ ഇത് തീര്‍ത്തും അസത്യമാണെന്ന് പറഞ്ഞ് കൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തുകയായിരുന്നു.
അജയ് ജ്ഞാനമുത്തു ആണ് കോബ്ര എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീനിഥി ഷെട്ടി, ഇര്ഫാന് പതന്‍, മിയ, കെഎസ് രവികുമാര്‍, മൃണാളിനി രവി, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതോടൊപ്പം എ.ആര് റഹ്മാന്റെ സംഗീത സംവിധാനവും ശ്രദ്ധേയമാണ്.
ABOUT KOBRA
