Social Media
നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരുന്ന് ഫഹദ്; ജോജി പിന്നിലുണ്ട്, സൂക്ഷിക്കുകയെന്ന് നസ്രിയയോട് ആരാധകർ
നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരുന്ന് ഫഹദ്; ജോജി പിന്നിലുണ്ട്, സൂക്ഷിക്കുകയെന്ന് നസ്രിയയോട് ആരാധകർ

പ്രേക്ഷകരുടെ ഇഷ്ട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫഹദിനൊപ്പമുള്ള ഏതാനും സെൽഫികൾ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. അതിന് ആരാധകർ നൽകിയിരിക്കുന്ന കമന്റാണ് ചിരിയുണർത്തുന്നത്.
സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരിക്കുന്ന ഫഹദിന്റെ കണ്ണുകളും കാണാം. “ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക,” എന്നാണ് നസ്രിയയോട് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉടനീളം ഫഹദിന്റെ ‘ജോജി’ ചർച്ചയാവുമ്പോഴാണ് ആരാധകരുടെ ഈ കമന്റ്.
ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...