Social Media
പ്രണവിനൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
പ്രണവിനൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. കല്ല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ഒരുമിച്ചെത്തിയ കണ്ണിലെന്റെ എന്ന് തുടങ്ങുന്ന ഗാനം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്.
ഇപ്പോഴിതാ ഗാനരംഗത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. അറബിക്കഥകളിലെ രാജകുമാരിയെ അനുസ്മരിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍.
മലയാളത്തില്‍ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉള് ഹക്കുമാണ് മറ്റു ഗായകര്‍.
നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ആന്റണി പെരുമ്ബാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം. നൂറുകോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിര്‍വ്വഹിക്കുന്നു. സംഗീതം റോണി റാഫേലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാഹുല്‍രാജുമാണ് ഒരുക്കിയിരിക്കുന്നത്.
മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.
