Malayalam
ആരാധകരെ നിരാശരാക്കി കൊണ്ട് ആ വാർത്ത! ഒടുവിൽ ശ്രീവിദ്യയ്ക്കും! ആശങ്ക അവസാനിക്കുന്നില്ല
ആരാധകരെ നിരാശരാക്കി കൊണ്ട് ആ വാർത്ത! ഒടുവിൽ ശ്രീവിദ്യയ്ക്കും! ആശങ്ക അവസാനിക്കുന്നില്ല
സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലേക്ക് തുടക്കം കുറിച്ചതെങ്കിലും സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിച്ചപ്പോഴാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രീവിദ്യ വേഷമിട്ടിട്ടുണ്ട്
ഇപ്പോഴിതാ ഒരു സങ്കടവാര്‍ത്തയാണ് ശ്രീവിദ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. താന്‍ കൊവിഡ് പോസിറ്റീവായ വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഹലോ എവരിവണ്‍, എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണമെന്നും ശ്രീവിദ്യ പറയുന്നു. വൈറസിനെ നിയന്ത്രിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും താരം പറയുന്നു
ശ്രീവിദ്യയ്ക്ക് കൊവിഡ് ബാധിച്ച വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. . പ്രിയ താരത്തിന് ഉടനെ തന്നെ രോഗമുക്തിയുണ്ടാകട്ടെ എന്ന് ആരാധകരും ആശംസിക്കുകയാണ്. അതേസമയം ശ്രീവിദ്യയ്ക്ക് കൊവിഡ് ആണെന്ന വാര്‍ത്ത സ്റ്റാര്‍ മാജിക് ആരാധകര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.
പരിപാടിയിലെ മറ്റ് താരങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇത് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്ക നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം സ്റ്റാര്‍ മാജിക്കിലെ മറ്റാര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല.
സ്റ്റാർ മാജിക്ക് ഷോയിൽ വച്ച് ശ്രീവിദ്യ നടത്തിയ തന്റെ ജീവിതാനുഭവം ഈയടുത്ത് സോഷ്യൽ മീഡിയയിൽ
ഏറെ വൈറലായി മാറിയിരുന്നു.
ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് അച്ഛൻ കുഞ്ഞമ്പുനായര്‍. തനിക് ഓർമ്മ വച്ചപ്പോൾ മുതൽ അദ്ദേഹം വിദേശത്ത് ആണ്. അമ്മ തന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ പോയ അച്ഛൻ തനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അദ്ദേഹം തന്നെ കാണുന്നത് എന്നും ശ്രീവിദ്യ പറയുന്നു. അന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞില്ല എന്നും കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്റ്റാർ മാജിക്കിന്റെ വേദിയിൽ വച്ച് നടി വ്യക്തമാക്കി.
ഞാന്‍ ഏഴാം ക്ലാസില്‍പഠിക്കുമ്പോൾ പോയ അച്ഛന്‍ പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടു വില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്.
കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. ഗൾഫുകാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്, എന്നാലും അച്ഛൻ ഒപ്പം ഇല്ലാത്ത വളർച്ചയുടെ ഘട്ടങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വേദന നൽകുന്നതാണ് എല്ലാ പ്രവാസികളുടെ മക്കളുടെയും സ്ഥിതി ഇതാണ് എന്നും താരം പറയുന്നു. സ്റ്റാർ മാജിക്കിൽ ശ്രീവിദ്യയുടെ തുറന്നുപറച്ചിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു പ്രത്യേകിച്ചും പ്രവാസികൾ നിറഞ്ഞ കൈയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തത്
