Malayalam
എനിക്ക് ഒറ്റ തന്തയേ ഉള്ളൂ… എന്റെ അച്ഛൻ നിൽക്കുമ്പോൾ കണ്ടവരുടെ തന്തയെ ഞാൻ പിന്തുണക്കുമോ? അച്ഛനെക്കാൾ ഉശിരോടെ മകൾ
എനിക്ക് ഒറ്റ തന്തയേ ഉള്ളൂ… എന്റെ അച്ഛൻ നിൽക്കുമ്പോൾ കണ്ടവരുടെ തന്തയെ ഞാൻ പിന്തുണക്കുമോ? അച്ഛനെക്കാൾ ഉശിരോടെ മകൾ
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരും ഫോളോവേഴ്സുമായി പങ്കുവെക്കാറുള്ള ദിയ കൃഷ്ണ പല പ്രൊഡക്ടുകളുടെയും പ്രൊമോഷനുകളും നടത്താറുണ്ട്. അതുമായി ബന്ധപ്പെട്ടുയർന്ന ഒരു വിവാദത്തിൽ മറുപടി പറഞ്ഞു കൊണ്ട് ദിയ പങ്കുവെച്ച വീഡിയോ സൈബറിടത്തിൻ്റെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുകയും വിവാദത്തിലേക്ക് തൻ്റെ കുടുംബത്തെയും റിലേഷൻഷിപ്പിനെയും വലിച്ചിഴയ്ക്കുകയും ചെയ്തതിൽ ശക്തമായ ഭാഷയിലുള്ള മറുപടിയാണ് ദിയ കൃഷ്ണ നൽകിയിരിക്കുന്നത്.
അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി. എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന് രാഷ്ട്രീയത്തില്‍ നില്ക്കുമ്പോള്, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ’ എന്നാണ് ദിയ രോഷത്തോടെ ചോദിക്കുന്നത്.
അതിനിടെ താൻ ബിജെപി സ്ഥാനാര്‍തിയായതോടെ മക്കളുടെ സിനിമാ അവസരങ്ങല്‍ നഷ്ടപ്പെട്ടെന്ന വിമര്‍ശനവുമായി കൃഷ്ണകുമാര്‍ എത്തിയിരുന്നു. തന്റെ രാഷ്ട്രീയം വ്യക്തമായതോടെ മകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ഇതിന് മുൻപും ബിജെപി സ്ഥാനാര്‍ഥിയായതോടെ മകളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മകളും നടിയുമായ അഹാന കൃഷ്ണ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാൽ പിന്നീട് കൃഷ്ണകുമാറിൻ്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് അഹാന രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ താൻ വീട്ടിൽ ബീഫ് കയറ്റാറില്ലെന്ന കൃഷ്ണകുമാറിൻ്റെ പ്രസ്താവനയും അഹാനയ്ക്ക് ബീഫ് വിഭവങ്ങളോടുള്ള താത്പര്യം തുറന്നു പറയുന്ന വീഡിയോയും ചേര്‍ത്ത് വെച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ പ്രതികരണവുമായി അഹാന എത്തിയിരുന്നു . ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്. തന്റെ പിതാവ് സെന്സിബളായ ആളാണ്. എന്നാല്‍ വിടുവായത്തം പറയുന്ന ആളല്ലെന്ന് നടി കുറിച്ചു.
‘ഞാനും അച്ഛനും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. എന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് എന്റെ അഭിപ്രായമാക്കി മാറ്റുന്നു.’ അഹാന മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. കൃഷ്ണകുമാറിന്റെ അഭിമുഖത്തിന്റെ കുറച്ച് ഭാഗം പങ്കുവച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയാണ് അഹാന പങ്കുവച്ചത്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചുള്ള ട്രോളുകളുമായി ബന്ധപ്പെട്ടും നടി പ്രതികരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ പാകം ചെയ്തതാണെന്നും അഹാന പറയുന്നു. അമ്മ തനിക്ക് ബീഫ് ഉണ്ടാക്കി തരാറുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അങ്ങനെ താന്‍ പോസ്റ്റില്‍ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി വ്യക്തമാക്കി.
