റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് . ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന പൂത്ത ചിത്രമാണ് സല്യൂട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മനോജ് കെ ജയനും വേഷമിടുന്നുണ്ട്. ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് മനോജ് കെ ജയന് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം. ദുല്‍ഖര്‍…. എന്തൊരു സ്വീറ്റ് വ്യക്തിയാണ് മോനേ നീ….ലവ് യൂ..
പ്രിയപ്പെട്ട റോഷന് ഇതെന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റില്‍ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോള്‍ … എനിക്കുണ്ടായ സന്തോഷം., അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി , കാരണം , നവ മലയാള സിനിമയിലെ ഏറ്റവും മിടുക്കരായിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് അവര്‍.
കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു ,നന്ദി ബോബി സഞ്ജയ്. എന്റെ എല്ലാ സഹതാരങ്ങളോടും, വേഫേറര്‍ ഫിലിംസ്, മറ്റ് അണിയറപ്രവര്‍ത്തകര്‍ എല്ലാവരോടും നന്ദി. ‘ മനോജ് കെ ജയന് കുറിക്കുന്നു.
വസ്ത്രത്തിന്റെ പേരില്‍ ദുരനുഭവം നേരിട്ടതായി നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി സ്കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സപ്പിലിന്റെ ഭാഗത്ത് നിന്നാണ് തനിക്ക്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ...
ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍...
മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് കാവ്യ...