നടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. സ്വാതിയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കോവിഡ് നിയമങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിവാഹം നടന്നത്.
സഹോദരന് എല്ലാ ആശംസകളും നേരുന്നുവെന്നും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം സ്വാതിക്കും കണ്ണനും ഉണ്ടാകട്ടെയെന്നും നവ്യ പറയുന്നു.
ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്, തമാശകൾ ചെയ്യ്. നീ ഇത്രയും വലുതായി വളർന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്.’
‘സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു .. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ .. ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും .. എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ.’– സഹോദരന് വിവാഹാശംസകൾ നേർന്ന് നവ്യ പറഞ്ഞു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....