Malayalam
അന്ന് ദിലീപിന്റെ മുന്നിലുള്ള മൈക്ക് ഓഫാക്കാൻ സ്ട്രിക്റ്റായി പറഞ്ഞു! പക്ഷെ പിന്നീട് നാദിർഷയ്ക്ക് അത് ചെയ്യേണ്ടി വന്നു….വെളിപ്പെടുത്തലുമായി നാദിർഷ
അന്ന് ദിലീപിന്റെ മുന്നിലുള്ള മൈക്ക് ഓഫാക്കാൻ സ്ട്രിക്റ്റായി പറഞ്ഞു! പക്ഷെ പിന്നീട് നാദിർഷയ്ക്ക് അത് ചെയ്യേണ്ടി വന്നു….വെളിപ്പെടുത്തലുമായി നാദിർഷ
മിമിക്രി രംഗത്ത് തുടങ്ങി പിന്നീട് സിനിമയിലെത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകനടനായി ദിലീപ് മാറിയപ്പോള്‍ നാദിര്‍ഷ സംവിധാനത്തിലാണ് തിളങ്ങിയത്.
ഒരുമിച്ചുളള പരിപാടികളിലെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളാറുളള താരങ്ങളാണ് ദിലീപും നാദിര്‍ഷയും. തങ്ങളുടെ പഴയകാല മിമിക്രി അനുഭവങ്ങളെല്ലാം താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ഒരു ടിവി പരിപാടിയില്‍ പാട്ട് പാടുന്ന കാര്യത്തില്‍ നമ്മള് എറ്റവും കൂടുതല്‍ കളിയാക്കിയിട്ടുളളത് ദിലീപിനെയാനിന്ന നാദിര്‍ഷ പറയുന്നു
കോട്ടയം നസീര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരും അതിഥികളായി എത്തിയ പരിപാടിയിലാണ് നാദിര്‍ഷ ദിലീപിനെ കുറിച്ച് മനസുതുറന്നത്. മിമിക്സ് ഗാനമേള ഷോ ചെയ്യാന്‍ നേരത്ത് ദിലീപിന്റെ മുന്‍പിലുളള മൈക്ക് ഓഫ് ചെയ്യണമെന്ന് നമ്മള് സ്ട്രിക്റ്റായിട്ട് പറഞ്ഞിരുന്നു എന്ന് നാദിര്‍ഷ പറയുന്നു. കാരണം അപശബ്ദങ്ങള്‍ പുറപ്പെടുവിക്കും എന്ന് പറഞ്ഞിട്ട്. ആ ദിലീപാണ് പിന്നീട് സിനിമയില്‍ പാട്ട് പാടിയത്. പാട്ട് പാടിയത് മാത്രമല്ല സംഗീതം ചെയ്യേണ്ട അവസ്ഥ വന്നു. നമ്മള് ദിലീപിന് വേണ്ടി സൗണ്ട് തോമ പോലുളള പടങ്ങള്‍ക്ക് പാട്ടുകള്‍ എഴുതി. ദിലീപ് പാടി. ഈ പാട്ടുകള്‍ പിന്നീട് ഗാനമേളയ്ക്ക് എനിക്ക് കേറി പാടേണ്ടി വന്നു. നാദിര്‍ഷ പരിപാടിയില്‍ പറഞ്ഞു.
അതേസമയം കേശു ഈ വീടിന്റെ നാഥനാണ് ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രത്തില്‍ ഉര്‍വ്വശിയാണ് ദിലീപിന്റെ നായിക. അറുപത് വയസിലധികം പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഓണത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
