Malayalam
എത്ര തന്നെ സുഹൃത്തുക്കളായാലും എന്റെ കല്യാണത്തിന് മാത്രം മമ്മൂട്ടി വരരുത്; കാരണം തുറന്നടിച്ച് ശ്രീനിവാസന്‍
എത്ര തന്നെ സുഹൃത്തുക്കളായാലും എന്റെ കല്യാണത്തിന് മാത്രം മമ്മൂട്ടി വരരുത്; കാരണം തുറന്നടിച്ച് ശ്രീനിവാസന്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടമാരിൽ ഒരാളാണ് ശ്രീനിവാസൻ. തന്റേതായ ശൈലിയിലൂടെ തിളങ്ങുന്ന താരമാണ് ശ്രീനിവാസന്‍. സിനിമയില്‍ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ശ്രീനിവാസന്റെ വവാഹം. ശ്രീനിവാസന്റെ ഭാര്യ വിമലയാണ്. 1984ലാണ് ശ്രീനിവാസന്റെ വിവാഹം നടന്നത്.വിനീത് ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നീ രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. അവരും പല മേഖലകളിലൂടെയും സിനിമയില്‍ പ്രശസ്തരാണ്
എന്നാല്‍ കല്യാണത്തിന്റെ സമയത്ത് കയ്യില്‍ പണമില്ലാതെ ഇരുന്ന ശ്രീനിവാസന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് തീരുമാനം
ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍വച്ചാണ് വിവാഹമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു.സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു.അതില്‍ 400 രൂപയുണ്ടായിരുന്നു.ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്.ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി.ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.
തന്റെ കല്ല്യാണ ആവശ്യത്തിനായി പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് തന്നെ പറഞ്ഞു.അതിന് പിന്നിലുമൊരു കാരണം ഉണ്ടായിരുന്നു. ആവനാഴി എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആളുകള്‍ കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നു.പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും,തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.പക്ഷെ എന്റെ നിര്‍ബന്ധം കനത്തപ്പോള്‍ വരില്ലെന്ന് സമ്മതിച്ചു.അങ്ങനെ സ്വര്‍ണതാലി വാങ്ങി,രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍വച്ചായിരുന്നു താലി കെട്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
