serial
വിഷ്ണുവിനൊപ്പം ഇറങ്ങി തിരിക്കുന്നതിന്റെ അന്ന് വീട്ടിൽ ആ കാര്യം പറഞ്ഞു! പക്ഷേ സംഭവിച്ചത് മറ്റൊന്ന് പിന്നെ നടന്നത്! വെളിപ്പെടുത്തി സീരിയൽ താരം
വിഷ്ണുവിനൊപ്പം ഇറങ്ങി തിരിക്കുന്നതിന്റെ അന്ന് വീട്ടിൽ ആ കാര്യം പറഞ്ഞു! പക്ഷേ സംഭവിച്ചത് മറ്റൊന്ന് പിന്നെ നടന്നത്! വെളിപ്പെടുത്തി സീരിയൽ താരം
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ നടി അനുശ്രീ എന്ന പ്രകൃതിയുടെ വിവാഹ വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അനുശ്രീയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പ് ഉള്ളത് കൊണ്ട് വളരെ ലളിതവും രഹസ്യവുമായിട്ടാണ് താരവിവാഹം നടത്തിയത്. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ നടത്തിയ വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം വിവാഹക്കാര്യം അറിയുന്നത്.
ഇപ്പോഴിതാ വിഷ്ണുവുമായി ആദ്യം കണ്ടമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ നടി തന്നെ ആരാധകരോട് പറയുകയാണ്. അഞ്ച് വര്‍ഷം മുന്‍പ് മുതല്‍ അറിയുന്ന ആളാണ് വിഷ്ണു. മൂന്ന് വര്‍ഷം മുന്‍പ് ഇരുവരും വീണ്ടും പ്രണയത്തിലായി. വീട്ടില്‍ പറഞ്ഞിട്ടാണ് താന്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങി പോയതെന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെ പ്രകൃതി പറയുന്നത്.
അനുശ്രീയുടെ വാക്കുകളിലേക്ക്
ഞാന്‍ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തില്‍ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെടുന്നതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനില്‍ വച്ചാണ്. അതിന് മുന്‍പേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’ യുടെ ലൊക്കേഷനില്‍ നിന്ന് തന്നെ വിഷ്ണു എന്നെ പ്രൊപ്പോസ് ചെയ്തെങ്കിലും ഞാന്‍ മറുപടി പറഞ്ഞില്ല. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞ് ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഞങ്ങള്‍ വീണ്ടും കണ്ടത്.
അവിടെ വെച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങള്‍ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പേള്‍ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടക്കം മുതലേ ഈ പ്രണയം എന്റെ വീട്ടില്‍ പ്രശ്നമായിരുന്നു.
പ്രണയത്തിലായി എന്ന ഫീല്‍ തോന്നി തുടങ്ങി ഒരു മാസത്തിനകം ഞങ്ങള്‍ രണ്ടാളും വീട്ടില്‍ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടില്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടില്‍ കടുത്ത എതിര്‍പ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല.
‘ഇത് കുറച്ച് കാലത്തേക്കേ ഉണ്ടാവുകയുള്ളു. ഈ വര്‍ക്ക് തീര്‍ന്നാല്‍ ഉടന്‍ തീര്‍ന്നോളും എന്നാണ് അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഒരു വര്‍ഷം കാത്തിരിക്കാന്‍ എന്റെ വീട്ടില്‍ നിന്ന് പറഞ്ഞു.
അപ്പോഴും വീട്ടിലെ പ്രതികരണം എതിര്‍പ്പായിരുന്നു. അതിനിടെ മറ്റ് വിവാഹാലോചനകളും സജീവമാക്കി. വേറെ കല്യാണം കഴിക്കാന്‍ താല്പര്യമില്ല. വിഷ്ണുവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അതോടെ വലിയ പ്രശ്നമായി. ‘അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അവന്റെ കൂടെ പോവുകയാണ്.
മറ്റൊരു വിവാഹം പറ്റില്ലെന്ന് വീട്ടില്‍ എല്ലാവരുടെയും മുന്പില് നിന്നും പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങി പോന്നത്. അവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം മാറിയിരുന്നില്ല. ഞങ്ങളഉടെ പ്രണയം സാധാരണ പോലെ തോന്നുമ്പോള്‍ കാണാന്‍ പറ്റുന്നതോ മിണ്ടാന്‍ പറ്റുന്നതോ പോലെ ആയിരുന്നില്ല.
ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം ഞങ്ങള്‍ സംസാരിച്ചിട്ടില്ല. എന്നിട്ടും ഞങ്ങള്‍ക്കിടയില്‍ അകല്‍ച്ച തോന്നിയിട്ടില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പണമോ, സമ്പാദ്യമോ ജോലിയോ ഒന്നും നോക്കിയല്ല ഞാന്‍ സ്നേഹിച്ചത്. എന്നെ സംബന്ധിച്ച് അവന്റെ സ്വഭാവം, ചിന്തകള്‍, ഒക്കെയാണ് ആകര്‍ഷിച്ച കാര്യങ്ങളെന്നാണ് അനുശ്രീ പറയുന്നത്
ഡൽഹിയിൽ ജനിച്ച പ്രകൃതി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണു തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്.
മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വര്‍ണപകിട്ട് എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
