Connect with us

ആരാണ് നിഴൽ; നയൻതാരയോ ചാക്കോച്ചനോ? പ്രേക്ഷകരുടെ ആകാംഷ നാളെവരെ !

Malayalam

ആരാണ് നിഴൽ; നയൻതാരയോ ചാക്കോച്ചനോ? പ്രേക്ഷകരുടെ ആകാംഷ നാളെവരെ !

ആരാണ് നിഴൽ; നയൻതാരയോ ചാക്കോച്ചനോ? പ്രേക്ഷകരുടെ ആകാംഷ നാളെവരെ !

പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള എന്ന കഥാപാത്രമായി നയൻസും എത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. ഏറെ നിഗൂഢതകൾ നിറഞ്ഞതാകും ചിത്രം എന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലർ.

ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിൽ ആരാണ് നിഴൽ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഐസിന്റെ കഥാപാത്രത്തിന്റെ പേര് നിഴൽ എന്നാണന്ന് സൂചനയുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററിലെത്തും. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

about nizhal malayalam movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top