Connect with us

ആദരാഞ്‍ജലികള്‍ ബാലേട്ടാ’, ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും; മോഹൻലാൽ കുറിക്കുന്നു !

Malayalam

ആദരാഞ്‍ജലികള്‍ ബാലേട്ടാ’, ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും; മോഹൻലാൽ കുറിക്കുന്നു !

ആദരാഞ്‍ജലികള്‍ ബാലേട്ടാ’, ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും; മോഹൻലാൽ കുറിക്കുന്നു !

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രൻ.

പി ബാലചന്ദ്രന് മോഹൻലാല്‍ ആദരാഞ്‍ജലികള്‍ അര്‍പ്പിച്ചു. മോഹൻലാല്‍ പി ബാലചന്ദ്രന്റെ ഫോട്ടോയും ഒപ്പം പങ്കുവെക്കുന്നുണ്ട് . ആദരാഞ്ജലികൾ ബാലേട്ടാ എന്നാണ് മോഹൻലാല്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രൻ. ഡോ. സണ്ണി ജോസഫ് എന്ന മോഹൻലാല്‍ കഥാപാത്രം പി ബാലചന്ദ്രന്റെ എഴുത്തിലാണ് ജനിച്ചത്. മോഹൻലാലിന്റെ മാനറിസങ്ങളും കഥാപാത്രത്തില്‍ അടങ്ങിയിരുന്നു.

മോഹൻലാലിന്റെ പ്രകടനം എന്നും വിസ്‍മയത്തോടെ മാത്രം കാണാനാകുന്ന പവിത്രം എന്ന സിനിമയും എഴുതിയത് പി ബാലചന്ദ്രനാണ്. മോഹൻലാല്‍ അങ്കിൾ ബണിന്റെ തിരക്കഥാകൃത്തും പി ബാലചന്ദ്രനാണ്. പവിത്രത്തിലെ ഉണ്ണികൃഷ്‍ണൻ എന്ന ചേട്ടച്ഛൻ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് നൊമ്പരമാണ്.

തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയും മോഹൻലാല്‍ നായകനായി പി ബാലചന്ദ്രൻ തിരക്കഥ എഴുതിയിട്ടുണ്ട്. മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മംകൊടുത്ത എഴുത്തുകാരനാണ് ഇന്ന് കാലത്തോട് യാത്ര പറഞ്ഞിരിക്കുന്നത്.

about p balachandran and mohanlal

More in Malayalam

Trending

Recent

To Top