Malayalam
രമ്യയ്ക്ക് പുറമെ മറ്റൊരാള്‍ കൂടി ബിഗ് ബോസിലേക്ക്! ക്വാറന്റൈനില്‍ കഴിയുന്നു ആ സൂചന പുറത്ത്
രമ്യയ്ക്ക് പുറമെ മറ്റൊരാള്‍ കൂടി ബിഗ് ബോസിലേക്ക്! ക്വാറന്റൈനില്‍ കഴിയുന്നു ആ സൂചന പുറത്ത്
ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നും അടുത്തിടെ പുറത്തായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രമ്യാ പണിക്കര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ഷോയില്‍ മോശമില്ലാത്ത ഗെയിം കളിച്ച മല്‍സരാര്‍ത്ഥിയായിരുന്നു രമ്യ എന്ന് പറയാതിരിക്കാൻ വയ്യ
എന്നാൽ കഴിഞ്ഞ ദിവസം രമ്യ വീണ്ടും ഷോയിലേക്ക് എത്തുകയായിരുന്നു. ബിഗ് ബോസ് മൂന്നാം സീസണില്‍ രമ്യ പണിക്കരുടെ രണ്ടാം വരവ് മല്‍സരാര്‍ത്ഥികളില്‍ മിക്കവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് ബിഗ് ബോസ് ഇട്ട പാട്ടിനൊപ്പം ഡാന്‍സ് കളിച്ചാണ് രമ്യ ഇത്തവണ ഹൗസില്‍ പ്രവേശിച്ചത്. രമ്യയെ വീണ്ടും ഹൗസില്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമൊക്കെയാണ് മല്‍സരാര്‍ത്ഥികള്‍ സ്വീകരിച്ചത്.
വീണ്ടും കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്നാണ് സന്ധ്യ മനോജ് രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് രമ്യ എവിടെയും പോയിരുന്നില്ലെന്നും ഇവിടെ തന്നെയുണ്ടായിരുന്നു എന്നും ലാലേട്ടന്‍ പറഞ്ഞു. രമ്യ ക്വാറന്റൈനീല്‍ കഴിയുകയായിരുന്നു. പുറത്തുനടക്കുന്ന കാര്യങ്ങളോ ഇവിടെ നടന്ന കാര്യങ്ങളോ ഒന്നും രമ്യയ്ക്ക് അറിയില്ല, മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്ന് ഇങ്ങോട്ട് വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ലാലേട്ടന്‍റെ ചോദൃത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു നടിയുടെ മറുപടി. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെ അടുത്തായാലും രമ്യ തുറന്നുപറഞ്ഞിരുന്നു. കൂടാതെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി എവിക്ഷനില്‍ നടിക്ക് പുറത്തുപോവേണ്ടി വരികയായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടുംകല്‍പ്പിച്ചാണ് രമ്യ എത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.
അതേസമയം രമ്യ തിരികെ വരുകയാണെന്ന വിവരം നേരത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റാതെ രമ്യ കടന്നു വന്നതോടെ പല തരത്തിലുള്ള ചര്‍ച്ചകളാണ് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നത്. രമ്യയുടെ തിരിച്ചുവരവ് നേരത്തെ തന്നെ പ്രേക്ഷകരില്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ രമ്യ തിരികെ വന്നതിലുള്ള സന്തോഷം അറിയിക്കുന്നുണ്ട്. പൊളി ഫിറോസിനുള്ള അടിയാണ് രമ്യയുടെ തിരിച്ചുവരവെന്നാണ് ചിലര്‍ പറയുന്നത്. രമ്യ തിരിച്ചു വന്ന ദിവസം തന്നെ പൊളി ഫിറോസുമായി കോര്‍ക്കുന്നതായി പ്രൊമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്
രമ്യയ്ക്ക് പുറമെ മറ്റൊരാള്‍ കൂടി ബിഗ് ബോസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അറിയുന്നു. എന്നാല്‍ ഇതോടനുബന്ധിച്ചുളള പ്രൊമോ വീഡിയോകളൊന്നും പുറത്തുവന്നിട്ടില്ല. രമ്യയ്ക്ക് പിന്നാലെ ബിഗ് ബോസിലേക്ക് വരുന്ന അടുത്ത മല്‍സരാര്‍ത്ഥി ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അതേസമയം രമ്യയുടെ തിരിച്ചുവരവ് പ്രേക്ഷകരുടെ തീരുമാനത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത് എന്നതിന്റെ തെളിവാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇത് ഈ ബിഗ് ബോസിന്റെ ഒരു നിലവാരം കളഞ്ഞു. എന്തിന്റെ പേരിലായാലും പ്രേക്ഷകര്‍ വോട്ട് ചെയ്ത് പുറത്തുകളഞ്ഞ് മത്സരാര്‍ത്ഥിയെ തിരിച്ചു കൊണ്ട് വരാന്‍ പാടില്ലായിരുന്നു വെന്നാണ് ഒരാളുടെ കമന്റ്.
എന്നാൽ രമ്യയുടെ തിരിച്ചുവരവില്‍ തെറ്റില്ലെന്നാണ് മറ്റുചിലരുടെ വാദം. ഔട്ട് ആയവരെ വീണ്ടും വൈല്‍ഡ് കാര്‍ഡ് വഴി അകത്തു കയറ്റുന്നത് ആദ്യമായല്ല. എല്ലാ ബിഗ് ബോസിലും ഇത് സര്‍വസാധാരണം ആണ്. അതിനെ ജനങ്ങളെ വഞ്ചിച്ചു പറ്റിച്ചു എന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നത് അര്‍ത്ഥമില്ലാത്ത ഏര്‍പ്പാടാണെന്ന് മറ്റുചിലര്‍ പറയുന്നത്.
