Connect with us

സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു

Malayalam

സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു

സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു

ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു. 83 വയസായിരുന്നു . കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം . വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

മുന്‍ബാഡ്മിന്റണ്‍ താരമാണ് ദീപ ചാറ്റര്‍ജി. ദുര്‍ഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960-ലായിരുന്നു സൗമിത്ര ചാറ്റര്‍ജിയെ വിവാഹം കഴിക്കുന്നത്. പൗലമി, സൗഗത എന്നിവരാണ് മക്കള്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 5-നായിരുന്നു സൗമിത്ര ചാറ്റര്‍ജി അന്തരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു സൗമിത്ര ചാറ്റർജി അന്തരിച്ചത്.

about soumithra chaterji

Continue Reading
You may also like...

More in Malayalam

Trending

Recent

To Top