Malayalam
മെറൂൺ നിറത്തിലുള്ള പട്ട് ധരിച്ച് ദുർഗ, ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവുമണിഞ്ഞ് അർജു; നടി ദുർഗ കൃഷ്ണ വിവാഹിതനായി
മെറൂൺ നിറത്തിലുള്ള പട്ട് ധരിച്ച് ദുർഗ, ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവുമണിഞ്ഞ് അർജു; നടി ദുർഗ കൃഷ്ണ വിവാഹിതനായി
നടി ദുർഗ കൃഷ്ണ വിവാഹിതനായി. നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ മിന്നു ചാർത്തി ജീവിതസഖിയാക്കിയത്.
ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും.
മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്. ആൻ്റിക്ക് ഡിസൈൻസിലുള്ള ആഭരണങ്ങളാണ് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടിലായിരുന്നു അർജ്ജുൻ എത്തിയത്
മുന്‍പ് ദുര്‍ഗയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു.
കാമുകനായ അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. നാല് വര്‍ഷമായി പ്രണയിക്കുന്നുവെന്നും അര്ജുന് തനിക്ക് ലെെഫ് ലെെന്‍ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു
വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
