Malayalam
നമിതയുടെ വിവാഹം, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരനെ കാണാം! ഞെട്ടലുണ്ടാക്കിയ ആ വാർത്ത
നമിതയുടെ വിവാഹം, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരനെ കാണാം! ഞെട്ടലുണ്ടാക്കിയ ആ വാർത്ത
മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. മിനിസ്ക്രീനിലൂടെ എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോൾ ഇതാ നെഗറ്റീവ് കമന്റുകളെ നേരിടുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം. ജീവിതത്തില്‍ നമ്മള് എന്തൊക്കെ ചെയ്താലും നെഗറ്റീവ് കമന്റുകള്‍ ഉണ്ടാവുമെന്നും എന്നാല്‍ ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
നമിതയുടെ വാക്കുകള്‍
ആദ്യമൊക്കെ ഇതു കാണുമ്പോള്‍ ഞെട്ടലുണ്ടാകുമായിരുന്നു. ഈ ഇടയ്ക്ക് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിവാഹക്കാര്യം ചോദിക്കുകയും നാല് വര്‍ഷം കഴിഞ്ഞേ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു. പിന്നീട് ഇത് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ച് പലതരത്തിലാക്കിക്കളഞ്ഞു.
നമിതയുടെ വിവാഹം, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരനെ കാണാമെന്ന തരത്തിലാണ് വാര്‍ത്തകള്‍. ചില വാര്‍ത്തകളുടെ ടൈറ്റില്‍ കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് ആലോചിക്കും . അതു കൊണ്ട് നെഗറ്റിവിറ്റികള്‍ അപ്പുറത്ത് നടക്കും അത് നമ്മള് അറിയും പക്ഷേ മൈന്‍ഡ് ചെയ്യാറില്ല .
അതെ സമയം തന്നെ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി നമിത എത്തിയിരുന്നു.എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്.
എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക എന്നും താരം പറഞ്ഞു.
