Connect with us

ഏറ്റവും കൂടുതൽ കേട്ട പരിഹാസം, പലരും പിന്തിരിപ്പിച്ചു! ഒടുവിൽ അത് സംഭവിക്കുന്നു പക്ഷെ…… ചാൻസ് 50%…

Malayalam

ഏറ്റവും കൂടുതൽ കേട്ട പരിഹാസം, പലരും പിന്തിരിപ്പിച്ചു! ഒടുവിൽ അത് സംഭവിക്കുന്നു പക്ഷെ…… ചാൻസ് 50%…

ഏറ്റവും കൂടുതൽ കേട്ട പരിഹാസം, പലരും പിന്തിരിപ്പിച്ചു! ഒടുവിൽ അത് സംഭവിക്കുന്നു പക്ഷെ…… ചാൻസ് 50%…

സീമ വിനീതിനെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ട്രാൻസ്ജെൻഡറും, സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുമായ സീമ പ്രേക്ഷകർക്ക് പരിചതമായ മുഖമാണ്
ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്.

സീമ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് നടി മാലാ പാർവതിയുടെ മകൻ അശ്ലീല ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലിലൂടെയായിരുന്നു. ഇപ്പോൾ പലപ്പോഴും താൻ ജീവിതത്തിൽ കേൾക്കേണ്ടി വന്ന പരിഹാസത്തിനു പരിഹാരം കാണേണ്ടി വന്നതിനെക്കുറിച്ച് പറയുകയാണ് സീമ.

സീമ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയിൽ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു. ഇതിനിടയിൽ പല വിധത്തിൽ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട്.

പിന്നെ പിന്നെ ഒതുങ്ങി മാറി നിൽക്കാൻ മനസ്സ് അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി. ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു. പക്ഷേ അതിനു ഒരുപാട് കടമ്പകൾ കടക്കണം ഒരുപാട് സർജ്ജറികൾ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും. എല്ലാത്തിനും ഉപരി എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം. ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി.

സർജ്ജറികൾ ഓരോന്നായി ചെയ്തു. അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂർണ്ണതയിൽ എത്തി നിൽക്കാൻ ആയിരുന്നു. പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നിൽ വേദനകളല്ലാതായി മാറി. ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി.

അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറിയും. ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു. ഏറ്റവും കൂടുതലായി ഞാൻ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം ‘സൗണ്ട് എന്താണ് ആണിനെ പോലെ എന്ന്’, ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ്‌ സർജ്ജറി വോയിസ് ഫെമിനൈസേഷൻ സർജറി.

ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാൻസ് 50% 50% ഉള്ള സർജ്ജറി. അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ ഉറച്ചു നിന്നു. എനിക്ക് ഇത് കൂടി ചെയ്തേ മതിയാവൂ. അവസാനം ഇതാ അതും സംഭവിച്ചു. ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി. എന്നും എന്റെ നെഞ്ചിൽ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ. നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന്.

ഒപ്പം ഉണ്ടായവർക്കൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ. ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ്. ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും.. പ്രാർത്ഥിച്ച എല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top