Connect with us

പുറത്തെത്തിയ ഭാഗ്യലക്ഷ്മിയോട് ലാലേട്ടന്റെ ആ ചോദ്യം! കണ്ണീരിൽ കുതിർന്ന യാത്ര പറച്ചിൽ!

Malayalam

പുറത്തെത്തിയ ഭാഗ്യലക്ഷ്മിയോട് ലാലേട്ടന്റെ ആ ചോദ്യം! കണ്ണീരിൽ കുതിർന്ന യാത്ര പറച്ചിൽ!

പുറത്തെത്തിയ ഭാഗ്യലക്ഷ്മിയോട് ലാലേട്ടന്റെ ആ ചോദ്യം! കണ്ണീരിൽ കുതിർന്ന യാത്ര പറച്ചിൽ!

സൂര്യ, റംസാൻ, സന്ധ്യ, കിടിലം ഫിറോസ്, സന്ധ്യ,ഭാഗ്യലക്ഷ്മി, ഫിറോസ് സജിന, അനൂപ്, നോബി എന്നിവരായിരുന്നു ഇത്തവണത്തെ നോമിനേഷനിൽ. പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ഈ ആഴ്ച പുറത്ത് പോയത് ഭാഗ്യലക്ഷ്മിയായിരുന്നു

‘താങ്ക്യൂ’ എന്ന് പറഞ്ഞുകൊണ്ട്, ചിരിച്ച മുഖത്തോടെയാണ് ഭാഗ്യലക്ഷ്‍മി മോഹൻലാലിൻറെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും സീനിയോരിറ്റിയുള്ള മത്സരാര്‍ഥിയായിരുന്നു ഭാഗ്യലക്ഷ്‍മി. ഷോയുടെ 49-ാം ദിവസമാണ് ഭാഗ്യലക്ഷ്‍മി പുറത്തുപോവുന്നത്.

പുറത്തെത്തിയ മോഹൻലാലിനോടും ഭാഗ്യലക്ഷ്‍മി പറഞ്ഞത് താൻ ഇത് ആഗ്രഹിച്ചതാണ് എന്നായിരുന്നു.

ഒരുപാട് ആഗ്രഹിച്ചുവല്ലേ പുറത്തോട്ടു വരാൻ എന്നുതന്നെയായിരുന്നു മോഹൻലാല്‍ ആദ്യം ചോദിച്ചതും. ഞാൻ ആവശ്യപ്പെട്ടതാണ്. ഇതെന്റെ റിക്വസ്റ്റ് ആണ്. വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നമ്മള്‍ ക്യാപ്റ്റൻസിയെ കുറിച്ച് ഒരഭിപ്രായം അതനുസരിച്ചാണ് നമ്മളോട് പെരുമാറുന്നത്. നമുക്ക് വ്യക്തമായ അഭിപ്രായം പറയാൻ പറ്റുന്നില്ല. നിയന്ത്രണം വിട്ടിട്ടുള്ള വാക്കുകളുമുണ്ടാകുന്നുവെന്ന് ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി.

ഗെയിമിനെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട് മത്സരാര്‍ഥികള്‍. ഞാൻ വിചാരിച്ചത് സ്‍പോര്‍ട്‍സ് അടിസ്ഥാനമുള്ളതായിരിക്കും. എന്റെ പ്രായത്തില്‍ അങ്ങനെ മത്സരിക്കുന്നത് എനിക്ക് വലിയ ചലഞ്ച് ആയിരുന്നു. പക്ഷേ അതിന്റെയുള്ളില്‍ കടന്നാല്‍ മിണ്ടിതിരിക്കാൻ പറ്റില്ല. എന്നാല്‍ മിണ്ടിയാല്‍ പ്രശ്‍നമാകുകയും ചെയ്യുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്നേയായി ഭാഗ്യലക്ഷ്‍മി വീണ്ടും മത്സാര്‍ഥികളോട് സംസാരിച്ചു. സന്ധ്യാ വളരെ ബോള്‍ഡായ ഒരാളാണ്. ധൈര്യമായിട്ട് ഇതേപോലെ കളിക്കൂ. അഡോണി നല്ലതായിട്ടുണ്ട്. കോയിൻ തന്നതുപോലെയാണ്, വളരെ സത്യസന്ധമായിട്ടാണ് കളിക്കുന്നത്. കിടിലൻ ഫിറോസ്. ധൈര്യമായിരിക്കൂ. നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതുപോലെ തന്നെ മുമ്പോട്ടുപോകൂ. വിമര്‍ശനങ്ങള്‍ ഉണ്ടാകും, നീതി ചെയ്‍താല്‍ എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

എനിക്ക് പ്രിയപ്പെട്ട കുട്ടി റംസാൻ. ഇന്നലെ ഒരു ഫാമിലി സ്റ്റോറിയുണ്ടാക്കിയിട്ടുണ്ടായിരുന്നു. അതില്‍ വികൃതികുട്ടിയാണ് റംസാൻ. കള്ള തിരുമാലിയാണ് അഡോണി. പുറത്തുനിന്ന വന്ന കസിൻസാണ് ഡിംപലും റിതുവും. അവിടത്തെ ഒരു കാരണവരാണ് അവര്‍ വരാൻ കാരണം. നോബി എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. കാരണം എല്ലാവരും എന്നെ റസ്‍പെക്റ്റ് ചെയ്‍തു. സ്‍നേഹിച്ചോ എന്ന് എനിക്ക് അറിയില്ല. സ്‍നേഹിച്ചവര്‍ ഉണ്ടോയെന്ന് അറിയില്ല. കുറവാണ്. മണിക്കുട്ടാ, മണിക്കുട്ടനെ തീര്‍ച്ചയായും വിടാൻ പാടില്ല. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കളി കളിയായി ഇരിക്കട്ടെ. എല്ലാവരും സൗഹൃദമായി ഇരിക്കട്ടെ. അപോള്‍ എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഐ ലവ് യു ഓള്‍ എന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്‍മി യാത്ര പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top