Connect with us

എന്റെ അറിവോടെ ആയിരുന്നില്ല അത് ചെയ്തത്, അത് വേണ്ട മോളെ എന്ന് കുറെ പറഞ്ഞു; പക്ഷെ… പിന്നീടത് പിണക്കത്തിലേക്ക് വരെയെത്തി

Hollywood

എന്റെ അറിവോടെ ആയിരുന്നില്ല അത് ചെയ്തത്, അത് വേണ്ട മോളെ എന്ന് കുറെ പറഞ്ഞു; പക്ഷെ… പിന്നീടത് പിണക്കത്തിലേക്ക് വരെയെത്തി

എന്റെ അറിവോടെ ആയിരുന്നില്ല അത് ചെയ്തത്, അത് വേണ്ട മോളെ എന്ന് കുറെ പറഞ്ഞു; പക്ഷെ… പിന്നീടത് പിണക്കത്തിലേക്ക് വരെയെത്തി

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഒരുകാലത്ത് തിളങ്ങിയ താരമാണ് വിജയകുമാര്‍. 1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ട വിജയകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയെ എല്ലാവര്‍ക്കും പരിചയം ആണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ ‘മുദ്ദുഗവു’ എന്ന ചിത്രത്തില്‍ നായികയായി എത്തിയത് അര്‍ത്ഥന ആയിരുന്നു

വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്‍ വിജയകുമാര്‍ മനസുതുറന്നിരിക്കുകയാണ്. 23ാമത്തെ വയസിലായിരുന്നു തന്‌റെ വിവാഹമെന്ന് നടന്‍ പറയുന്നു. തലസ്ഥാനം എന്ന ചിത്രം കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. എംജി കോളേജില്‍ ഞാന്‍ എക്കണോമിക്‌സ് സെക്കന്‍ഡ് ഇയറും അവള്‍ ഫസ്റ്റ് ഇയര്‍ സൈക്കോളജിയുമാണ് പഠിച്ചത്. അപ്പോഴാണ് വിവാഹം നടക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയം ആയിരുന്നു എന്ന് പറയാനേ എനിക്ക് അറിയൂ എങ്ങിനെ ആയിരുന്നു എന്ന് പറയാനാകില്ല. നടന്‍ പറഞ്ഞു.

മക്കളും കലാരംഗത്തുണ്ടോ എന്ന ചോദ്യത്തിന് കലാപരമായി ഒന്നുമില്ലെന്ന് നടന്‍ പറയുന്നു. മകള്‍ മുത്തുഗൗദ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷേട്ടന്‌റെ മോന്‌റെ കൂടെ, പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അത് അറിയുന്നത്.

ഞാന്‍ ഇതേകുറിച്ച് അന്വേഷിക്കാന്‍ വേണ്ടി. ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി വിജയകുമാറേ ഇതൊരു കോഴ്‌സാണ്. അപ്പോള്‍ ആ കുട്ടികളുടെ സ്വപ്‌നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്‌റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടാക്കി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു, പരിപാടിയില്‍ വിജയകുമാര്‍ പറഞ്ഞു.

അതെ സമയം വിജയകുമാറിന്റെ മകൾ അര്‍ത്ഥന പറഞ്ഞ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു വിജയകുമാര്‍ എന്ന നടന്റെ മകള്‍ എന്ന രീതിയില്‍ അല്ല സിനിമയില്‍ അവസരം കിട്ടിയത് എന്നും അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ അച്ഛന്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍ എന്നും അമ്മ ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമാണ് താരം പറഞ്ഞത്.

More in Hollywood

Trending

Recent

To Top