Malayalam
ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക…. ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും
ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക…. ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും
മമ്മൂട്ടിയെ കുറിച്ച് മനസ്സുതുറന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് അദ്ദേഹമെന്ന് പ്രശാന്ത് ഒരു അഭിമുഖത്തില്‍ പറയുന്നു.
‘എനിക്ക് കൂടൂതല്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാന് 2002ല്‍ ഒരു ടെലിവിഷന്‍ അവതാരകനായിട്ട് വന്ന ഒരു ആളാണ്. എഷ്യാനെറ്റില്‍ ഒരു പ്രോഗ്രാം അവതാരകനായിരുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയത ആല്‍ബത്തിന്റെ റിലീസായിരുന്നു അന്ന്. അപ്പോ അന്നാണ് മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്. അന്ന് അപ്പോള്‍ എഷ്യാനെറ്റായിരുന്നു പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്കും സ്റ്റേജിന്റെ അടുത്ത് പോയി നില്‍ക്കാന്‍ പറ്റി.
അപ്പോ ഞാനെന്തോ ആവശ്യത്തിന് സ്റ്റേജിലേക്ക് കയറി തിരിച്ചിറങ്ങുമ്പോഴാണ് മമ്മൂക്കയെ സ്റ്റേജിലേക്ക് വിളിക്കുന്നത്,. അപ്പോ ഞാനത് കേട്ടില്ല. ഞാന്‍ സ്റ്റെപ്പില്‍ കൂടി കയറി ഇറങ്ങുമ്പോള്‍ മമ്മൂക്ക എന്റെ ഓപ്പോസിറ്റ് വന്നു. ഞാന്‍ പെട്ടെന്ന് മമ്മൂക്കയെ കണ്ട് അയ്യോ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഒന്ന് നോക്കിയിട്ട് സ്റ്റെപ്പ് കയറിയിട്ട് അങ്ങ് പോയി.
പിന്നീട് പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ മമ്മൂക്കയെ പരിചയപ്പെടണമെന്ന ആഗ്രഹം ലാലുവേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് എന്നെ പരിചയപ്പെടുത്തി,. അപ്പോ മമ്മൂക്ക എന്നെ നോക്കിയിട്ട് നമ്മള് കണ്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോ ഞാന്‍ പെട്ടെന്ന് കണ്ടിട്ടുണ്ടെന്നോ. എവിടെവെച്ച്. വിജയന്റെ പരിപാടിക്ക് നീ ഇല്ലാര്‍ന്നോ. അപ്പോ ഞാന്‍ വിചാരിച്ചു ആ ഇടയ്ക്കാണ് ഐഎംവിജയനും സിനിമാ താരങ്ങളും തമ്മിലുളള ഫുട്ബോള്‍ മാച്ച് നടന്നത്. അപ്പോള്‍ ഞാന്‍ എങ്ങാനും ആ ടീമിലുണ്ടെന്ന് കണ്ടിട്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് തോന്നി.
അപ്പോ ഞാന്‍ പറഞ്ഞു അയ്യോ ഞാന്‍ വിജയന്റെ പ്രോഗ്രാമിന് ഇല്ലായിരുന്നു എന്ന്. നീ ഓഡിയോ റിലീസിന് ഇല്ലായിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞു ഉണ്ടായിരുന്നു. മമ്മൂക്ക നടന്നുപോയ ആ ഒറ്റപോക്കില് എന്നെ നോട്ട് ചെയ്തു. ഞാന്‍ വീണ്ടും പറഞ്ഞു ഉണ്ടായിരുന്നു. മറുപടിയായി ആ നിങ്ങളൊക്കെ മറക്കും നമ്മള് ചെറിയ ചെറിയ ആള്‍ക്കാരല്ലെ എന്ന് മമ്മൂക്ക പറഞ്ഞു.
നമ്മള് ചെറിയ ചെറിയ ആള്‍ക്കാര് നിങ്ങളെയൊക്കെ ഓര്‍ക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോ അദ്ദേഹത്തിന്റെ ഒരു ഓര്‍മ്മശക്തി, എന്നെ പോലൊരാള്‍ പാസിംഗിലൂടെ പോയപ്പോള്‍ അത് വരെ ഓര്‍ത്തെടുത്തു. പ്രശാന്ത് പറയുന്നു പളുങ്കിന്റെ ലൊക്കേഷനില് ഞങ്ങള് ഒരുമിച്ചഭിനയിക്കുമ്പോഴായിരുന്നു എന്റെ കല്യാണം. അന്ന് നിന്റെ കല്യാണം കഴിഞ്ഞല്ലോ നമ്മളെ ഒന്നും വിളിക്കില്ല അല്ലെ എന്ന് മമ്മൂക്ക ചോദിച്ചു.
മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക. മമ്മൂക്കയ്ക്ക് ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും. എന്ത് തോന്നുന്നോ അതുപോലെ പെരുമാറും. പ്രശാന്ത് പറഞ്ഞു
