Malayalam
അമ്പരപ്പിക്കുന്ന ക്യാപ്റ്റന്‍സി ടാസ്കുമായി ബിഗ് ബോസ്! ഒടുക്കം വടംവലി!
അമ്പരപ്പിക്കുന്ന ക്യാപ്റ്റന്‍സി ടാസ്കുമായി ബിഗ് ബോസ്! ഒടുക്കം വടംവലി!
ബിഗ് ബോസ് മലയാളം സീസണ് 3 പതിയോടടുക്കുമ്പോൾ ആവേശം നാൾക്ക് നാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും ടാസ്കുകളിലും പ്രതിഫലിക്കാറുണ്ട്. ഏറ്റവും പുതിയ ക്യാപ്റ്റന്‍സി ടാസ്കിലും ഈ വീറും വാശിയും പ്രകടമായിരുന്നു.
സജിന-ഫിറോസ്, റംസാന്, മണിക്കുട്ടന് എന്നിവരായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്കിൽ മത്സരിക്കാനുണ്ടായിരുന്നത് . ഏറെ പുതുമയും ആകാംക്ഷയും അല്പം ഭീതിയുമൊക്കെ പകരുന്ന ഒന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്.
കയര്‍ കെട്ടിയുണ്ടാക്കി, നാല് അറ്റങ്ങളിലായി നാല് ബക്കിളുകള്‍ പിടിപ്പിച്ച ഒരു പ്രോപ്പര്റ്റിയാണ് ബിഗ് ബോസ് മത്സരിക്കാനായി നല്‍കിയത്. ഈ ബക്കിളുകളില്‍ ഓരോന്ന് വീതം ഓരോ മത്സരാര്‍ഥിയും സ്വന്തം പാന്റ്സിന്റെ ബെല്‍റ്റ് കെട്ടുന്ന ഭാഗത്ത് ഭദ്രമായി ബന്ധിപ്പിക്കണമായിരുന്നു.
ബക്കിള് പാന്റ്സില്‍ നിന്നും സ്വയം അഴിച്ചുമാറ്റുകയോ വേര്‍പെട്ട് പോവുകയോ ചെയ്താല്‍ അവര്‍ മത്സരത്തില്‍നിന്നും പുറത്താവുമായിരുന്നു. സജിനയും ഫിറോസും ഒറ്റ മത്സരാര്‍ഥി ആയതിനാല്‍ അവരില്‍ ഒരാളുടെ ബക്കിള് ഊരിമാറിയാല് രണ്ടുപേരും പുറത്താവുമായിരുന്നു. അവർ രണ്ടുപേരായതിനാൽ തന്നെ തുടക്കം മുതൽ മത്സരിക്കാൻ നല്ല പ്രയാസമായിരുന്നു.
തുടക്കം ഫിസിക്കൽ ടാസ്ക് ആയി തോന്നുകയില്ലങ്കിലും ഇതൊരു കമ്പ്ലീറ്റ് ഫിസിക്കൽ ടാസ്ക് ആയിട്ടാണ് മത്സരാർത്ഥികൾ കണ്ടത് . ബുദ്ധി പ്രയോഗിച്ച് കളിച്ചാൽ മാത്രമേ വിജയിക്കുകയുള്ളു എന്നിരുന്നിട്ടും മത്സരം ആരംഭിച്ച് ഏറെ വൈകാതെ മണിക്കുട്ടന് ബലം പ്രയോഗിച്ച് തുടങ്ങി. അങ്ങനെ ഇതൊരു ഫിസിക്കല്‍ ടാസ്കിലേക്ക് തുടക്കം തന്നെ വഴിമാറി.
എന്നാല്‍ ബലപ്രയോഗത്തെ തടഞ്ഞുകൊണ്ട് ബിഗ് ബോസ് തന്നെ രംഗത്തെത്തി. ഇതൊരു ഫിസിക്കല്‍ ടാസ്ക് അല്ലെന്നും അങ്ങനെ പെരുമാറാന്‍ പറ്റില്ലെന്നും ബിഗ് ബോസ് അറിയിച്ചു. ടാസ്കിനിടയിൽ സജ്ന ബക്കിൾ അഴിച്ചു എന്നുപറഞ്ഞ് ഡിമ്പൽ അവിടെ പ്രശ്നമാക്കി… ക്യാപ്റ്റൻ സായിയോട് ശ്രദ്ധിക്കണം എന്നും പറയുന്നുണ്ടായിരുന്നു.
അത് ബിഗ് ബോസ് ചോദിച്ചെങ്കിലും ബക്കിൾ പൂർണ്ണമായി ബോഡിയിൽ നിന്നും മാറിയിട്ടില്ല എന്ന കാരണത്തിൽ അവർക്ക് മത്സരം തുടരാൻ അനുവാദം കൊടുത്ത്. എന്നാൽ, തന്ത്രപൂര്‍വ്വം മണിക്കുട്ടന് ഫിറോസിന്റെ ബക്കിള് ഊരിമാറ്റി.. മണിക്കുട്ടൻ താഴ്ന്ന് ഇരുന്നതാണ് പ്രേക്ഷകരെ കാണിച്ചത്. ആ സമയം കഴുത്ത് മുറുകും ഇത് ശരിയാവില്ല എഴുന്നേൽക്കാൻ സജ്ന മണിക്കുട്ടനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പക്ഷെ ഫിറോസിന്റെ ബക്കിൾ അഴിച്ചെടുത്ത് സജ്നയെ കാണിക്കുകയും ഇതാണ് തന്ത്രം എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് മണിക്കുട്ടനും റംസാനും തമ്മിലായി മത്സരം. എന്നാല്‍ ബലപ്രയോഗത്തിനൊന്നും മുതിരാതെ കാത്തിരിക്കുന്ന മണിക്കുട്ടനെയും റംസാനെയുമാണ് പിന്നീട് കാണിച്ചത്.
ഒരു രാത്രി ഉറങ്ങാതെ വെളിപ്പിച്ചിട്ടും ഇരുവര്‍ക്കുമിടയിലെ മത്സരം അവസാനിച്ചിരുന്നില്ല. പിന്മാറുന്നുണ്ടോ എല്ലെങ്കില് താന്‍ പിന്മാറാമെന്ന് മണിക്കുട്ടന് റംസാനോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ രണ്ടുപേരും കൂടി ചേര്‍ന്ന് അരക്കെട്ടില്‍ കെട്ടിയിരിക്കുന്ന കയറിനാല്‍ ഒരു വടംവലിക്ക് തയ്യാറെടുക്കുകയാണ്. അതില്‍ വിജയിക്കുന്ന ആളാവും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍. അത് ആരാണെന്ന് അടുത്ത എപ്പിസോഡില്‍ അറിയാം.
about bigg boss
