നടി കീര്‍ത്തി സുരേഷ് വിവാഹിതാകുവാൻ പോകുന്നുവെന്നുള്ള വാർത്തകൾ പലപ്പോഴായി സോഷ്യൽ പ്രചരിക്കാറുണ്ട്. ഇതിന് പിന്നാലെ സറ്റൈവസ്ഥ വെളിപ്പെടുത്തി അച്ഛൻ സുരേഷ് കുമാർ രംഗത്ത് എത്താറുണ്ട്
ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയ കീര്‍ത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായകന് അനിരുദ്ധുമായിട്ടാണ്. കീര്‍ത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ ആദ്യമായി ഇത്തരം വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷന് തിരക്കുകളിലാണ് കീര്‍ത്തി ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീര്‍ത്തി മനസ് തുറന്നത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് കീര്‍ത്തി പറഞ്ഞു.
എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം. എല്ലാത്തിനും സോഷ്യല്‍ മീഡിയയോടാണ് നന്ദിയെന്നും കീര്‍ത്തി പറഞ്ഞു.
തന്റെ കല്യാണത്തിന് ഇനിയും സമയമുണ്ടെന്നും നടക്കുമ്പോള്‍ താന്‍ തന്നെ ആരാധകരുമായി വാര്‍ത്ത പങ്കുവെക്കുമെന്നും കീര്‍ത്തി പറഞ്ഞു. മഹേഷ് ബാബു ചിത്രമായ സര്‍ക്കാരു വാരി പാട എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്. രജ്നികാന്ത് ചിത്രം അണ്ണാത്തെ, ക്രൈം ത്രില്ലര്‍ സാനി കയിദം എന്നീ ചിത്രങ്ങളും ഗുഡ് ലക്ക് സഖിയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാള ചിത്രം മരക്കാറും റിലീസ് കാത്തു നില്‍ക്കുകയാണ്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...