Malayalam
കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങി; നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചു
കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങി; നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചു
നിരവധി സിനിമകളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് അഭിജ ശിവകല. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന സിനിമയിൽ ഗീത എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ്
ഇപ്പോൾ ഇതാ കറുപ്പ് നിറമുള്ളവരെ ഇപ്പോള്‍ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി അഭിജ ശിവകല. കറുപ്പ് നിറത്തിന്റെ രാഷ്ട്രീയചര്‍ച്ച സജീവമായി നടക്കാന്‍ തുടങ്ങിയത് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
അഭിജയുടെ വാക്കുകള്‍
സമൂഹമാധ്യമങ്ങളില്‍ നടന്ന ആ ചര്‍ച്ചകള്‍ മൂലം ഉണ്ടായ മാറ്റങ്ങളുടെ ഫലമാണ് നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചത് തന്നെ . കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് താല്പര്യം. എന്നാല്‍ ഇത് സാവധാനം സംഭവിച്ചതാണ്. വേഗത്തില്‍ കൈകാര്യം ചെയ്യേണ്ട കാര്യമായിരുന്നു.
അതിന് കഴിയില്ല. കറുപ്പ് നിറമുള്ള നായികയെ വേണമെങ്കില്‍ വെളുപ്പ് നിറമുള്ള ആളിന് മേക്കപ്പ് ചെയ്യുന്നു. ഞാന്‍ ഇരു നിറക്കാരിയാണ്. സിനിമ ചെലുത്തുന്ന സ്വാധീനം സമൂഹത്തിലും ഉണ്ടാകുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
