Connect with us

കളി കാര്യമായോ ?കുഞ്ചാക്കോ ബോബൻ സിനിമക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ രാഹുൽ ഈശ്വർക്ക് സംഭവിച്ചത് …സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച!

Malayalam

കളി കാര്യമായോ ?കുഞ്ചാക്കോ ബോബൻ സിനിമക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ രാഹുൽ ഈശ്വർക്ക് സംഭവിച്ചത് …സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച!

കളി കാര്യമായോ ?കുഞ്ചാക്കോ ബോബൻ സിനിമക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ രാഹുൽ ഈശ്വർക്ക് സംഭവിച്ചത് …സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച!

കുഞ്ചാക്കോ ബോബന്‍ നായകനായ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു.. വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തല്‍, അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്‍തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയുണ്ടായി.

“ഏപ്രില്‍ ഫൂള്‍!!! മോഹന്‍ കുമാര്‍ ഫാന്‍സിന്‍റെ മുഴുവന്‍ ടീമിനും ആശംസകൾ നേരുന്നു. സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം.

ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനും എന്‍റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ്‌ എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങൾ അറിയിക്കുന്നു”, രാഹുല്‍ ഈശ്വര്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാഹുലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചയായി . ചിത്രത്തിലെ ഒരു സീന്‍ തന്നെ അപമാനിക്കുന്നതാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കെതിരെ, സംവിധായകന്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്നു തന്നെ നൽകും”, എന്നായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ മുന്‍ പോസ്റ്റ്.

നേരത്തെ തന്നെ ഇത് രാഹുല്‍ ഈശ്വറിന്റെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ഒത്തുകളിയാണ് ഇതെന്നും ചിത്രം തിയേറ്ററില്‍ നിന്ന് പോകാതിരിക്കാനുള്ള പ്രെമോഷന്‍ തന്ത്രമാണെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു.

ഇതിന് കാരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത് മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിനെ പുകഴ്ത്തി ചിത്രത്തിന്റെ റിലീസ് ദിവസം രാഹുല്‍ ഈശ്വര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

അവതാരകന്‍ അഭിലാഷുമായി മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്’ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ‘മുപ്പത് സെക്കന്റ് കൊടുക്ക് അഭിലാഷേ’ എന്ന് സിനിമയില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും മറുപടിയായും പറയുന്നുണ്ട്.

about rahul eswar

More in Malayalam

Trending

Recent

To Top