Malayalam
അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധപ്രകാരമായിരുന്നു ആ വിവാഹം; മനസ്സ് തുറന്ന് നവ്യ നായർ
അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധപ്രകാരമായിരുന്നു ആ വിവാഹം; മനസ്സ് തുറന്ന് നവ്യ നായർ
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളായിരുന്നു നവ്യാ നായര്‍. വിവാഹത്തോടെ അഭിനയത്തിൽനിന്നും ഇടവേളയെടുത്ത നവ്യ ഒരുത്തീയിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്
സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം. അതിന് പിന്നാലെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നവ്യ സിനിമ വിടാന്‍ താന്‍ ഒട്ടും തയാറായിരുന്നില്ല എന്നു തുറന്നു പറയുന്നു.
‘ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്’ എന്നാണ് നവ്യ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞത്. പെണ്ണു കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
