Connect with us

കണ്ണിൻ വാതിൽ ചാരാതെ’; റിമി ടോമിയുടെ താരാട്ട്!

Malayalam

കണ്ണിൻ വാതിൽ ചാരാതെ’; റിമി ടോമിയുടെ താരാട്ട്!

കണ്ണിൻ വാതിൽ ചാരാതെ’; റിമി ടോമിയുടെ താരാട്ട്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിലൂടെയും പ്രോഗ്രാംസിലൂടെയും മലയാളികളുടെ ഗാന സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ച ഗായിക.

ഇന്നും റിമിയുടെ പാട്ടുകൾ തരംഗമാണ്. ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും അവതാരകയും റിമി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തമായിട്ടൊരു യൂട്യൂബ് ചാനലിലൂടെയും ആരാധകരിലേക്ക് താരം എത്തുന്നുണ്ട്.

റിമി ടോമിയുടെ കുട്ടിപ്പട്ടാളങ്ങളായ കൺമണിയും കുട്ടാപ്പിയുമൊത്ത് യൂട്യൂബിൽ എത്തുമ്പോൾ ആരാധകരും ഏറെ ഇഷ്ടത്തോടെ ഒപ്പം കൂടും . നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി.

ഇക്കുറി കൺമണിയെ മാറോട് ചേർത്തു പിടിച്ചുറങ്ങുന്ന മനോഹമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ദിലീപ്, മീരാനന്ദൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ മുല്ല എന്ന ദിലീപ് ചിത്രത്തിലെ “കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ” എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തോടൊപ്പം റിമി ചേർത്തിരിക്കുന്നത്.

മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ അടുത്തിടെ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുത്താണ് രണ്ടുപേരും തിരിച്ചു പോയത്.

about rimi tomy

More in Malayalam

Trending

Recent

To Top