Connect with us

ആരാധകരെ ഞെട്ടിച്ച കിംഗ് ഖാന്റെ സംശയം ; അത് പൊട്ടിയ പടം!

Malayalam

ആരാധകരെ ഞെട്ടിച്ച കിംഗ് ഖാന്റെ സംശയം ; അത് പൊട്ടിയ പടം!

ആരാധകരെ ഞെട്ടിച്ച കിംഗ് ഖാന്റെ സംശയം ; അത് പൊട്ടിയ പടം!

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ സിനിയമിക്ക് അകത്തും പുറത്തും പറയുന്ന ഡയലോഗുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. എല്ലായിപ്പോഴും കുറിക്കുകൊള്ളുന്ന മറുപടികളാണ് ഷാരൂഖ് ഖാൻ പറയാറുള്ളത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് എല്ലായിപ്പോഴും എത്താറുണ്ട്. ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഞെട്ടിക്കുന്ന മറുപടി പറഞ്ഞ് ശ്രദ്ധനേടിയിരിക്കുകയാണ് കിംഗ് ഖാൻ .

#AskSRK എന്ന പേരില്‍ ഷാരൂഖ് ഖാന്‍ നടത്തിയ ഒരു ചോദ്യോത്തര പരിപാടിയും അതില്‍ താരം നല്‍കിയ മറുപടികളുമാണ് സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ ഹിറ്റായി മാറിയത് . ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് തന്നോട് സംസാരിക്കാന്‍ ഷാരൂഖ് അവസരമൊരുക്കിയത്. സിനിമയുമായും വ്യക്തിജീവിതവുമായും ബന്ധപ്പെട്ട നിരവധി രസകരമായ ചോദ്യങ്ങളുമായി ഉടന്‍ തന്നെ ആരാധകരും ആക്റ്റീവ് ആയി.

ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുവരുമെന്നായിരുന്നു ഇക്കൂട്ടത്തില്‍ ഒരു ചോദ്യം. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

ട്വിറ്ററില്‍ എല്ലാവരും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ആവശ്യപ്പെടുന്നതെന്തിനാണ്?’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. സല്‍മാന്‍ ഖാനെ കുറിച്ച് രണ്ട് വാക്ക് പറയണമെന്നായിരുന്നു മറ്റൊരാൾക്ക് ചോദിക്കാനുണ്ടായിരുന്നത്.ഒട്ടും മടികൂടാതെ ഭായ് എന്നും ഭായ് ആയിരിക്കുമെന്നായിരുന്നു ഇതിന് ഷാരൂഖിന്റെ മറുപടി.

ഞാന്‍ പഠിക്കണോ അതോ നിങ്ങള്‍ക്ക് ടെക്‌സ്റ്റ് ചെയ്തുകൊണ്ടിരിക്കണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഇരുന്ന് പഠിക്കൂവെന്ന് ഷാരൂഖ് മറുപടി കൊടുത്തു .

മുന്‍പൊരിക്കല്‍ തനിക്ക് സുഹൃത്തുക്കളില്ലെന്നും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അറിയില്ലായെന്നും പറഞ്ഞിരുന്നല്ലോ ഇപ്പോഴും അങ്ങനെ തന്നെയാണോയെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. എന്റെ മക്കള്‍ എന്റെ സുഹൃത്തുക്കളാണെന്നാണ് ഷാരൂഖ് കൊടുത്ത മറുപടി.

ഇത്തരത്തില്‍ രസകരമായ മറുപടികളാണ് ഓരോ ചോദ്യത്തിനും ഷാരൂഖ് നല്‍കിയിരിക്കുന്നത്. അവസാനം ചോദ്യോത്തര പരിപാടി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ഷാരൂഖ് ചെയ്ത ട്വീറ്റും രസകരമായിരുന്നു.

‘ഞാന്‍ ഇപ്പോള്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാതിരിക്കാനാണ് താല്‍പര്യമെന്ന് എല്ലാവരും വിചാരിക്കും. നിങ്ങളുടെ സമയത്തിനും ക്ഷമക്കും ഒരുപാട് നന്ദി. മറുപടി ലഭിക്കാത്തവര്‍ വിഷമിക്കരുത്. ഞാന്‍ കുറച്ച് സ്വാര്‍ത്ഥമായാണ് പെരുമാറിയതെന്ന് അറിയാം, പക്ഷെ ഇത് ഞാന്‍ എനിക്ക് വേണ്ടിയാണ് ചെയ്തത്. എനിക്ക് നല്ല രസമായിരുന്നു മൊത്തത്തിൽ എന്ന് എന്തായാലും ഉറപ്പിച്ച പറയാം,’ എന്ന് പറഞ്ഞാണ് കിംഗ് ഖാൻ ചോദ്യോത്തര വേള അവസാനിപ്പിച്ചത്.

about king khan

More in Malayalam

Trending

Recent

To Top