Connect with us

ഉടുതുണി അഴിച്ചിട്ട് സായി വിഷ്ണു; മുണ്ട് കാണാതെ പോയതിന് പിന്നിലെ ദൃശ്യങ്ങള്‍ പുറത്ത് കള്ളൻ കപ്പലിൽ തന്നെയോ?

Malayalam

ഉടുതുണി അഴിച്ചിട്ട് സായി വിഷ്ണു; മുണ്ട് കാണാതെ പോയതിന് പിന്നിലെ ദൃശ്യങ്ങള്‍ പുറത്ത് കള്ളൻ കപ്പലിൽ തന്നെയോ?

ഉടുതുണി അഴിച്ചിട്ട് സായി വിഷ്ണു; മുണ്ട് കാണാതെ പോയതിന് പിന്നിലെ ദൃശ്യങ്ങള്‍ പുറത്ത് കള്ളൻ കപ്പലിൽ തന്നെയോ?

പോയ ആഴ്ചയിലെ ശാന്തതയ്ക്ക് ശേഷം ബിഗ് ബോസ് വീട് വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. മോഹന്‍ലാല്‍ വന്ന എപ്പിസോഡിലെ മാന്ത്രികകസേര ടാസ്‌ക്കിന് പിന്നാലെ ഇതുവരെ ആക്ടീവ് അല്ലാതിരുന്നവരെല്ലാം സട കുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്.

ഇതിന്റെ പ്രതിഫലനം എന്ന വണ്ണം ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പുകളും സമവാക്യങ്ങളുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച വീക്കിലി ടാസ്‌ക്കിലും ഇതിന്റെ പ്രതിഫലനം കാണാം.

ആദ്യ ആഴ്ചകളില്‍ ടാസ്‌കിന്റെ സ്വഭാവം മനസിലാക്കാതെ പലരും കൈയ്യാങ്കളിയില്‍ എത്തിയതോടെ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതുപോലെ കയ്യാങ്കളി മാത്രമുള്ളൊരു ടാസ്‌ക് ആണ് ഇപ്പോള്‍ നടക്കുന്നത്.

ബിഗ് ബോസ് നല്‍കുന്ന മുഷിഞ്ഞ തുണി അലക്കി ഉണക്കി തേച്ച് വൃത്തിയായി തിരികെ കൊടുക്കുകയാണ് വേണ്ടത്. ഇതിനിടെ സായി വിഷ്ണു ഉടുത്തിരുന്ന മുണ്ട് കാണാതെ പോയതായിട്ടൊരു കേസ് വന്നു. ഒടുവില്‍ സായിയുടെ മുണ്ട് എവിടെ പോയെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വീഡിയോ സഹിതം പ്രേക്ഷകര്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

തന്റെ മുണ്ട് കാണുന്നില്ലെന്ന് പറഞ്ഞ് കിടിലം ഫിറോസ്, അഡോണി, അനൂപ് കൃഷ്ണന്‍ തുടങ്ങിയവരുള്ള എതിര്‍ ടീമിലേക്ക് എത്തിയതായിരുന്നു സായി. ഉണങ്ങാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളാണെന്ന് പോലും നോക്കാതെ അലക്കിയിട്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ ചവിട്ടിയാണ് സായി എത്തിയത്.

അത് മറ്റുള്ളവര്‍ എതിര്‍ക്കുകയും ചെയ്തു. അനൂപിനോടാണ് തന്റെ ഉടുമുണ്ട് നിങ്ങളെടുത്തെന്ന് സായി ആദ്യം പറയുന്നത്. പിന്നാലെ അഡോണിയും കിടിലം ഫിറോസും ഏറ്റുപിടിച്ചു. എനിക്ക് സ്റ്റോര്‍ റൂമില്‍ തിരികെ ഏല്‍പ്പിക്കാനുള്ളതാണെന്ന് തുടങ്ങി നിരവധി ന്യായങ്ങള്‍ നിരത്തിയെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല.

നിന്റെ ഉടുമുണ്ട് ആരാ പറിച്ചെടുത്തേ, ഞങ്ങളാണോ എന്ന് ചോദിച്ച് അഡോണിയും ഫിറോസും സായിയെ കളിയാക്കുകയും ചെയ്തു. സത്യത്തില്‍ സായി തന്നെയാണ് ഉടുത്ത മുണ്ട് പറിച്ച് നിലത്ത് ഇടുന്നത്. സ്ലൈഡില്‍ നിന്ന് വരുന്ന തുണിയാണെന്ന് കരുതി അനൂപ് മുണ്ട് കൈയിലെടുക്കുന്നു.

എന്നാല്‍ സായിയുടെ ആണെന്ന് പറഞ്ഞതോടെ നിലത്തേക്ക് തന്നെ ഇട്ടു. ഇതൊന്നും ശ്രദ്ധിക്കാതെ തുണി പെറുക്കാന്‍ വന്ന ഭാഗ്യലക്ഷ്മിയാണ് സായിയുടെ മുണ്ട് കൂടി അലക്കാന്‍ കൊണ്ട് പോകുന്നത്.

സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണ്. അവന്‍ തന്നെ ഊരി കളഞ്ഞ സ്ഥിതിയ്ക്ക് തെറ്റ് അവന്റെ ഭാഗത്താണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

ഇങ്ങനെ ഒരു ടാസ്‌ക് നടക്കുന്നത് കൊണ്ട് തന്നെ അവിടെ കിടക്കുന്ന തുണി എടുത്തതില്‍ കുറ്റം പറയാന്‍ പറ്റില്ല. ആ സമയത്ത് സായിയുടെ മുണ്ടാണെന്ന് ആരും ശ്രദ്ധിക്കില്ല. ഉടുക്കാന്‍ കൊടുത്ത സ്വയം മുണ്ട് കളഞ്ഞിട്ട് ബാക്കിയുള്ള തുണി പിടിക്കാന്‍ പോയ സായിയെ കളിയാക്കുകയാണ് പ്രേക്ഷകര്‍.

ഭാഗ്യലക്ഷ്മി അറിയാതെ എടുത്തോണ്ട് പോകുന്നതാണെന്ന് വ്യക്തമായി മനസിലാവും. അവന്‍ തന്നെ കളഞ്ഞിട്ടാണോ ആരോ എടുത്തോണ്ട് പോയെന്ന് പറയുന്നത്. ടാസ്‌കിന് ഇടയില്‍ ആട് തോമ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഈ വീഡിയോ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വരുന്ന ദിവസം തന്നെ ഒന്ന് കാണിക്കണം. തുടങ്ങി ഒത്തിരി കമന്റുകളാണ് വരുന്നത്. ഇതോടെ ഇനിയുള്ള എപ്പിസോഡില്‍ മത്സരം രസകരമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

അലക്കുകമ്പനി എന്ന ടാസ്‌ക്ക് തുടങ്ങിയത് തന്നെ അടിയോടെയായിരുന്നു. ആദ്യം കോര്‍ത്തത് കിടിലം ഫിറോസും റംസാനുമായിരുന്നു. ഇരുവരും കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബിഗ് ബോസ് രണ്ടു പേരേയും വിളിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ പുറത്ത് വന്നപ്പോഴേക്കും റംസാന്‍ ഭാഗ്യലക്ഷ്മിയുമായി പ്രശ്‌നമുണ്ടാക്കി.

സംഘര്‍ഷങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കൊരു തിരിച്ചടിയായി മാറുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മുമ്പ് ടാസ്‌ക്കിനിടെ ശാരീരകമായ അതിക്രമം നടന്നുവെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് വീക്കിലെ ടാസ്‌ക് തന്നെ നിര്‍ത്തി വച്ചിരുന്നു.

സമാനായ രീതിയയില്‍ ടാസ്‌ക് തന്നെ നിര്‍ത്തി വെക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ശാരീരികമായി ആക്രമിക്കരുതെന്ന നിയമം ലംഘിക്കപ്പെടുന്നുണ്ടെന്നത് വ്യക്തമായ സാഹചര്യത്തിലാണ് പ്രേക്ഷകര്‍ ഇങ്ങനൊരു സംശയം ഉന്നയിക്കുന്നത്.

More in Malayalam

Trending

Recent

To Top