Malayalam
ജോണി ആന്റണിയും ധര്‍മജനും മുഖ്യവേഷത്തില്‍; ബിബിന്‍ ജോര്‍ജിന്റെ നായികയായി ലിച്ചി
ജോണി ആന്റണിയും ധര്‍മജനും മുഖ്യവേഷത്തില്‍; ബിബിന്‍ ജോര്‍ജിന്റെ നായികയായി ലിച്ചി

സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മജനും പ്രധാനവേഷങ്ങളിലെത്തുന്നു.അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക ഇഷ്ടം നേടിയ അന്ന രേഷ്മ രാജനാണ് നായിക.
ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്, തുടങ്ങിയവര്‍ക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു
റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്, രാജീവ് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു, കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍ ,
സംഗീതം ബിജിബാല്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല, പി. ആര്. ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, വിജയദശമി ദിനമായ ഒക്ടോബര്‍ 26ന് സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും. സിനിമയുടെ ടൈറ്റില്‍ ടീസര്‍ അന്ന് രാവിലെ പത്തിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...