Connect with us

‘ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളില്‍ ഉയര്‍ന്നു … ഞാന്‍ തീര്‍ത്ത ശില്പം എന്റെ പാദത്തില്‍ സമര്‍പ്പിക്കുക ….സതീഷ് ഏറെ വിയര്‍ത്തു …..’ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്‍പത്തിനു പിന്നിൽ

Malayalam

‘ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളില്‍ ഉയര്‍ന്നു … ഞാന്‍ തീര്‍ത്ത ശില്പം എന്റെ പാദത്തില്‍ സമര്‍പ്പിക്കുക ….സതീഷ് ഏറെ വിയര്‍ത്തു …..’ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്‍പത്തിനു പിന്നിൽ

‘ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളില്‍ ഉയര്‍ന്നു … ഞാന്‍ തീര്‍ത്ത ശില്പം എന്റെ പാദത്തില്‍ സമര്‍പ്പിക്കുക ….സതീഷ് ഏറെ വിയര്‍ത്തു …..’ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്‍പത്തിനു പിന്നിൽ

നമുക്ക് ചുറ്റുമുള്ള പലര്‍ക്കും പലതരത്തിലുള്ള കഴിവുകളാണ് ഉള്ളത്. അത്തരത്തില്‍ ഏറെ കഴിവുകളുള്ള ഒരു ശില്പിയാണ് പ്രശസ്ത ദാരുശില്പി സതീഷ് കുമാര്‍ ചേര്‍പ്പ് എന്ന യുവാവ്. മലയാളത്തിന്റെ മഹാനടന്‍ പത്മഭൂഷണ്‍ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്‍പം സതീഷ് സമ്മാനിച്ചതാണ്. അദ്ദേഹത്തിന്റെ കഴിവിനെയും സിദ്ധിയെയും പ്രകീര്‍ത്തി കൊണ്ടുള്ള ഗുരുവായൂരിലെ യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാബു ഗുരുവായൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അത്യപൂര്‍വ്വ
കൃഷ്ണശില്പം
ഭഗവത്
പാദത്തില്‍ ……

ഒരു വിരല്‍തുമ്ബിന്റെ വലുപ്പത്തില്‍ ഓടക്കുഴലൂതുന്ന ഉണ്ണികണ്ണന്റെ പുഞ്ചിരിക്കുന്ന കൃഷ്ണ ശില്‍പം പ്രശസ്ത ദാരുശില്പി സതീഷ് കുമാര്‍ ചേര്‍പ്പ് ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചു …. രണ്ടര അടിയിലുള്ള ശ്രീകൃഷ്ണ ശില്പം പണിയാന്‍ ഒരു ഭക്ത സതീഷിനെ സമീപിച്ചിരുന്നു …. അത് പണിതപ്പോള്‍ സതീഷിന്റെയുള്ളില്‍ തോന്നി , വലുത് ആര്‍ക്കും പണിയാം എന്നാല്‍ ഏറ്റവും ചെറുത് പണിയുക ചെറുതായ കാര്യമല്ല…. വലിപ്പമുള്ള ഭഗവാന്റെ ചെറിയ വലുപ്പം എന്നെ വലിയവനാക്കും എന്ന ഉള്‍വിളി സതീഷിനെ കൊണ്ടെത്തിച്ചത് ഗുരുവായൂര്‍ സന്നിധിയിലേക്ക് ആയിരുന്നു ….. ഭഗവാനെ മനസ്സില്‍ സങ്കല്‍പ്പിച്ചു പൂജാമുറിയിലെ കൃഷ്ണവിഗ്രഹം തൊഴുത് കാലത്ത് ഒറ്റ ഇരിപ്പായിരുന്നു ….. വൈകുന്നേരം വരെ കൃഷ്ണനാമം ജപിച്ച്‌, കേശാദിപാദ വര്‍ണ്ണനയുമായി കുമിഴ് മരത്തിനെ നോവിക്കാതെ ഉളിയെന്ന ആയുധം തൂലികയായി കണ്ണന്റെ അലങ്കാരങ്ങള്‍ നാരായണീയ സ്‌തോത്രമാക്കുകയായിരുന്നു …

ഓരോ ഭാവങ്ങളും പകര്‍ത്തുമ്ബോള്‍ ഭക്ഷണം പോലും മറന്നുപോയി …. ദീപാരാധന നേരത്ത് ശില്‍പം പൂര്‍ത്തിയാകുമ്ബോള്‍ കണ്ണന്‍ ചിരിക്കുകയായിരുന്നു ….. നീ അല്ല ഈ ശില്പം തീര്‍ത്തത് അത് ഞാനായിരുന്നു ….. പൂന്താനത്തിന് മരപ്രഭു നല്കിയ ഭഗവാന്‍ സതീഷിനും കൊടുത്തു ഒരു ശില്‍പം …. അത് കാലാതീതമായി നിലകൊള്ളും ….സതീഷ്‌കുമാര്‍ ഈ ശില്‍പം കുറേനേരം നോക്കിനിന്നു … നോക്കും തോറും ഭഗവാന്റെ പുഞ്ചിരിയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല ……ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളില്‍ ഉയര്‍ന്നു … ഞാന്‍ തീര്‍ത്ത ശില്പം എന്റെ പാദത്തില്‍ സമര്‍പ്പിക്കുക ….സതീഷ് ഏറെ വിയര്‍ത്തു ….ഒരു നിമിഷം ഭഗവാനെ കണ്ട നിര്‍വൃതിയില്‍ നിന്ന് മുക്തനാകാതെ ഒന്നു കുമ്ബിട്ടിരുന്നു …. പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികം…..ഈ ശില്പം സതീഷ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു …. അമൂല്യമായ ശില്പത്തിന്റെ വില സതീഷ് അപ്പോഴാണ് അറിഞ്ഞത് …

പലഭാഗത്തുനിന്നും വിളികള്‍ വരികയായി ….. ഒരു കൃഷ്ണ ഭക്ത സതീഷിനെ വിളിച്ചുചോദിച്ചു …. ഈ ശില്പം എനിക്ക് തരുമോ ….എത്ര കാശ് വേണമെങ്കിലും നല്കാം … അപ്പോള്‍ സതീഷ് പറഞ്ഞു ….ഇത് ആര്‍ക്കും നല്‍കില്ല …. ഇത് ഭഗവാന് ഉള്ളതാണ് … എങ്കില്‍ എനിക്കൊരു കൃഷ്ണ ശില്പം പണിത് തരുമോ …. ഗോപിക പിന്‍മാറിയില്ല …. എത്ര വര്‍ഷം വരെ വേണമെങ്കിലും കാത്തിരിക്കാം …. രാധാകൃഷ്ണ പ്രണയത്തിന്റെ മറ്റൊരു മുഖം കൂടി സതീഷ് അടുത്തറിഞ്ഞു …. ചെറിയ ശില്പത്തില്‍ നിന്ന് വളര്‍ന്ന് വലിയ മാനങ്ങള്‍ തീര്‍ത്ത് നില്‍ക്കുന്ന, കയ്യില്‍ ഇരിക്കും തോറും വിലകൂടുന്ന നിധിയെ , കാലം തിരിക്കുന്ന ചിത്സ്വരൂപന്റെ പാദത്തില്‍ വച്ച്‌ നമസ്‌കരിക്കുക എന്ന ദൗത്യം ഇന്നലെ സാര്‍ത്ഥകമായി ….സതീഷ് ഗുരുവായൂരിലെ സുഹൃത്തുക്കളായ എന്നെയും , കെ.പി.ഉദയനേയും വിളിച്ചു ….. ഞങ്ങള്‍ പറഞ്ഞു ….സതീഷ് ഭഗവാന്റെ അടുത്തേക്ക് വരിക …. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കാം …. വൈകീട്ട് ആറുമണിക്ക് ക്ഷേത്രം ഊരാളന്‍ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാടിന്റെ കയ്യിലേക്ക് ശില്പം സതീഷ് കൈമാറി ….. അദ്ദേഹം ശില്പം അകത്തു കൊണ്ടുപോയി ഭഗവാന്റെ പാദത്തില്‍ വെച്ച്‌ നമസ്‌ക്കരിച്ചു …

നമ്മളൊക്കെയൊരു ഉപകരണം മാത്രമാണ് …. ഉടമസ്ഥന്‍ അദ്ദേഹമല്ലേ …. എന്നെ കൊണ്ടത് ചെയ്യിച്ചു …..സതീഷിന്റെ കണ്‍ നിറഞ്ഞു …. എത്രയോ ശില്പങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ശില്പമാണ് എന്റെ ജീവിതത്തിലെ മഹാ സൃഷ്ടി …..സതീഷിന്റെ സൃഷ്ടികളിലേക്കൊന്ന് നമുക്ക് കടന്നു ചെല്ലാം …. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് ശ്രീകൃഷ്ണകഥകള്‍ രൂപകല്‍പ്പന ചെയ്തു വച്ചിട്ടുണ്ട് …..അഞ്ചു വര്‍ഷമെടുത്തു തീര്‍ത്ത ശില്‍പ്പങ്ങള്‍ അമേരിക്കയില്‍ പോയി മൂന്നുമാസം താമസിച്ചു ചെയ്ത് ജോലി ജീവിതത്തിലെ നാഴികക്കല്ലായി സതീഷ് കാണുന്നു …..പൗരാണിക പ്രസിദ്ധി നേടിയ പാവറട്ടി പള്ളിയിലെ ഔസേപ്പിതാവിന്റെ അഞ്ചടിയില്‍ ഉള്ള ശില്പവും, ഇരിങ്ങാലക്കുട പള്ളിയിലെ 7 അടിയിലുള്ള യേശുക്രിസ്തുവിന്റെ ശില്‍പവും സതീഷിന്റെ കൈകളില്‍ വിരിഞ്ഞ അമൂല്യ അടയാളങ്ങളാണ് …..

മലയാളത്തിന്റെ മഹാനടന്‍ പത്മഭൂഷണ്‍ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്‍പം സതീഷ് നല്‍കിയതാണ് …. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളായ ഭീമനും, ദ്രൗപതിയും, ഹിഡുംബിയും നില്‍ക്കുന്ന മഹത്തായ രംഗം മനോഹരമാക്കി തീര്‍ത്തപ്പോള്‍ , ആ ശില്പം നോക്കി വണങ്ങാതെ താര ദേവന്‍ തന്റെ സുദിനം തുറക്കുകയില്ല …. ഇതുപോലെ സതീഷിന്റെ നിരവധി ശില്‍പങ്ങള്‍ പുറത്തേക്കു കടക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് ….. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ഭഗവാന്റെ അനന്തശയനമാണ് …. 8 അടി വലുപ്പത്തില്‍ തീര്‍ത്ത അനന്തശയനം ഒരു അത്ഭുതമാണ് ….. അത്ഭുത സൃഷ്ടികളുടെ ദാരുശില്പ രാജകുമാരനാണ് സതീഷ്‌കുമാര്‍ ….. കയ്യില്‍ കിട്ടിയ മരതടിയെ മൂര്‍ത്തികളാക്കുന്ന കൈ മിടുക്കുള്ള മഹാതപസ്വിയാണ് സതീഷ് …. ഒരു ഉളിയും കൊണ്ട് ദേവി – ദേവ സങ്കല്പങ്ങള്‍ തീര്‍ക്കാന്‍ ദൈവം ഭൂമിയിലേക്കയച്ച മഹാശില്പി ആണ് സതീഷ് കുമാര്‍ എന്ന് പറയാതെ വയ്യ …. നമ്മള്‍ മണ്‍മറഞ്ഞാലും സൃഷ്ടികള്‍ അവിടെ ജീവസ്സുറ്റതായി നിലകൊള്ളും ….അതാണ് പ്രപഞ്ചസത്യം …..

ബാബു ഗുരുവായൂര്‍ .

Continue Reading
You may also like...

More in Malayalam

Trending

Recent

To Top