Malayalam
ഇത് പോലെയുള്ള കമന്റുകൾ വരാറുണ്ട്, അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ … ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോം!
ഇത് പോലെയുള്ള കമന്റുകൾ വരാറുണ്ട്, അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ … ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോം!
തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ ടിനി ടോം . നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് അയാൾക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് ടിനി ടോം പറഞ്ഞു.
ഇതുപോലുള്ള കമന്റുകൾ ദിവസേന വരാറുണ്ട് അതൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ എന്നും അദ്ദേഹം പറയുന്നു. ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് നമ്പർ ചോദിച്ച് തിരികെ വിളിച്ച് സംസാരിച്ചതും എന്നും ടിനി ടോം വ്യക്തമാക്കി.
‘ഇങ്ങനെ നെഗറ്റീവ് ആയി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ കൊല്ലാന്‍ നടക്കുന്നവരാണ്. സലിംകുമാര്‍ ചേട്ടനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കൊന്നുകളഞ്ഞു. അതുപോലെ ഓരോരുത്തരെയും എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നു. നല്ലത് ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇവരൊക്കെ ഇങ്ങനെയാണ് ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ കൂടുതലൊന്നും പറയാനില്ല’ ടിനി ടോം പറയുന്നു
മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ എന്നും ടിനി ടോം പറഞ്ഞു. ബാഡ് കമന്റ്‌സ് ഫ്‌ലഷ് ചെയ്യുന്ന പണി ഇനിയും തുടരുമെന്നും ടിനി ടോം പറഞ്ഞു.
