Malayalam
100 % ഉറപ്പിക്കാം, ബിഗ് ബോസ് ഫൈനലില്‍ ആ മൂന്ന് പേർ.. ടൈറ്റില്‍ വിന്നര്‍ ആ മത്സരാർഥി! കൂടുതൽ വോട്ട് നേടിയത്! പ്രേക്ഷകരുടെ വിജയമോ!
100 % ഉറപ്പിക്കാം, ബിഗ് ബോസ് ഫൈനലില്‍ ആ മൂന്ന് പേർ.. ടൈറ്റില്‍ വിന്നര്‍ ആ മത്സരാർഥി! കൂടുതൽ വോട്ട് നേടിയത്! പ്രേക്ഷകരുടെ വിജയമോ!
ബിഗ് ബോസ് മലയാളം സീസണ് 3 ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരാര്‍ഥികളിലെ വീറും വാശിയും അടുത്ത തലത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ചൊവ്വാഴ്ച എപ്പിസോഡ്
ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്കിയ മോര്‍ണിംഗ് ആക്ടിവിറ്റി ശ്രദ്ധേയമായിരുന്നു. ഫൈനലില്‍ അവസാനം ഒപ്പമുണ്ടാവുന്ന ആളെ പറയാനായിരുന്നു ബിഗ് ബോസ് നല്കിയ നിര്‍ദ്ദേശം. ക്യാപ്റ്റനായ സായി വിഷ്ണുവാണ് ഇത് എല്ലാവരെയും വായിച്ചുകേള്‍പ്പിച്ചത്. ഡിംപലിന്റെ പേരാണ് അഡോണി പറഞ്ഞത്. ബിഗ് ബോസില്‍ താന്‍ വിന്നറാകുമ്പോള്‍ റണ്ണറപ്പായി ഡിംപല്‍ ഒപ്പമുണ്ടാവുമെന്ന് അഡോണി പറഞ്ഞു. ക്യാപ്റ്റന്‍സി ടാസ്ക്കില് ഡിംപല്‍ കാണിച്ച കോണ്‍ഫിഡന്‍സ് എടുത്തുപറഞ്ഞാണ് അഡോണി ഡിംപലിന്റെ പേര് പറഞ്ഞത്.
തുടര്‍ന്ന് ഡിംപലും അഡോണിയുടെ പേരാണ് ഫൈനലില്‍ തനിക്കൊപ്പം ഉണ്ടാവുമെന്ന് പറഞ്ഞത്. ഇതുവരെ പുറത്തായവരെല്ലാം സ്ത്രീകളായതിനാല്‍ ഫൈനലില്‍ എന്തായാലും തന്റെ കൂടെ ഒരു സ്ത്രീ തന്നെ ഉണ്ടാകുമെന്ന് സന്ധ്യ പറഞ്ഞു. ഡിംപലിന്റെ പേരാണ് സന്ധ്യയും പറഞ്ഞത്. സന്ധ്യയ്ക്ക് പിന്നാലെ ഭാഗ്യലക്ഷ്മിയും ഡിംപലിന്റെ പേര് പറഞ്ഞു. നോബി അടുത്ത സുഹൃത്തായ കിടിലം ഫിറോസ് തനിക്കൊപ്പം ഉണ്ടാവുമെന്നാണ് പറഞ്ഞത്.
താന്‍ വിന്നറാകുമ്പോള്‍ എന്റെ മറുവശത്ത് ഫിറോസുണ്ടാകും. എല്ലാവരും എനിക്ക് കിട്ടുന്ന ഫ്ളാറ്റിന്റെ പാലുകാച്ചലിന് വരണം. സമ്മാനങ്ങളൊന്നും വേണ്ട. എല്ലാവരും ഒരു അയ്യായിരം രൂപ കവറായി തന്നാല്‍ മതിയെന്നും തമാശയായി നോബി പറഞ്ഞു. മണിക്കുട്ടന്റെ പേരാണ് കിടിലം ഫിറോസ് പറഞ്ഞത്. ഫൈനലില്‍ മണി എനിക്കൊപ്പം അവസാനം ഉണ്ടാകും. ഞാന്‍ വിന്നറാകുമ്പോള്‍ അവന് രണ്ടാമത് വരും. മണിക്കുട്ടന്റെ ഗെയിമിനെ പ്രശംസിച്ചാണ് മണി ഫൈനലില്‍ കൂടെയുണ്ടാവുമെന്ന് ഫിറോസ് പറഞ്ഞത്.
കിടിലം ഫിറോസിന് പിന്നാലെ അനൂപ്, സൂര്യ തുടങ്ങിയവരും മണിക്കുട്ടന് ഫൈനലില്‍ ഒപ്പമുണ്ടാവുമെന്ന് പറഞ്ഞു. പിന്നാലെ മണിക്കുട്ടന് അനൂപിന്റെ പേരാണ് പറഞ്ഞത്. സായിയും റംസാനും അഡോണിയുടെ പേര് പറഞ്ഞു. എന്നാല്‍ മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായി താനും സജ്നയുമായിരിക്കും അവസാനമുണ്ടാവുക എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. ഫൈനലില്‍ അവസാനം ആരുമില്ലാതെ വരുമ്പോള്‍ ഞങ്ങള്‍ തമ്മിലായിരിക്കും മല്‍സരം. ഒടുവില്‍ സജ്നയുടെ കൈ ലാലേട്ടന് പൊക്കും.ഫിറോസ് ഖാന് പറഞ്ഞു.
വോട്ടിംഗ് അവസാനിച്ചപ്പോള്‍ മൂന്നുപേര്‍ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. മൂന്ന് വോട്ടുകളുമായി ഡിംപല്‍, മണിക്കുട്ടന്, അഡോണി എന്നിവര്‍ ഒന്നാമതെത്തിയപ്പോള്‍ രണ്ട് വോട്ടുകളുമായി സജിന രണ്ടാമതെത്തി. അനൂപ്, കിടിലം ഫിറോസ് എന്നിവരുടെ പേരുകള്‍ ഓരോരുത്തരും പറഞ്ഞു.
അതെ സമയം ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്കിയ പുതിയ വീക്ക്ലി ടാസ്ക്കായിരുന്നു അലക്കുകമ്പനി. ബിഗ് ബോസ് താഴേക്കിടുന്ന പരമാവധി വസ്ത്രങ്ങള്‍ ശേഖരിച്ച് വൃത്തിയായി അലക്കി തേച്ച് ക്വാളിറ്റി ഇന്‍സ്പെക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുക എന്നതാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്കിയ ടാസ്ക്ക്.
രണ്ട് ടീമുകളായിട്ടാണ് ഈ ടാസ്ക്കില് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തത് അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസിന്റെ പുതിയ വീക്ക്ലി ടാസ്ക്കിനിടെ നടന്നത്. വസ്ത്രങ്ങള്‍ ശേഖരിക്കാനായി ആദ്യം മുതലേ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. വസ്ത്രങ്ങള്‍ ബിഗ് ബോസ് താഴേക്കിടുന്ന സമയത്ത് തന്നെ എടുക്കാന്‍ ചിലര്‍ മുകളില്‍ കയറി ഇരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ഇടപെട്ട് ഇവരെയെല്ലാം താഴെയിറക്കി. തുടര്‍ന്ന് സഹമല്‍സരാര്‍ത്ഥികളുടെ തോളില്‍ കയറിയാണ് ടീമംഗങ്ങള്‍ വസ്ത്രങ്ങള്‍ ശേഖരിക്കാനായി തയ്യാറെടുപ്പ് നടത്തിയത്.
