Connect with us

ബിഗ് ബോസ് തന്നെ ചോദിക്കുന്നു, നിങ്ങൾ തെരുവ് ഗുണ്ടകളോ? വമ്പൻ ടാസ്കുമായി ബിഗ് ബോസ്!

Malayalam

ബിഗ് ബോസ് തന്നെ ചോദിക്കുന്നു, നിങ്ങൾ തെരുവ് ഗുണ്ടകളോ? വമ്പൻ ടാസ്കുമായി ബിഗ് ബോസ്!

ബിഗ് ബോസ് തന്നെ ചോദിക്കുന്നു, നിങ്ങൾ തെരുവ് ഗുണ്ടകളോ? വമ്പൻ ടാസ്കുമായി ബിഗ് ബോസ്!

ഒരു ഗംഭീരം ടാസ്കുമായിട്ടാണ് നാല്പത്തിനാലാം ദിവസം തുടങ്ങിയത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി വെളുപ്പിച്ച് ഉണക്കി ഇസ്തിരിയിട്ട് തിരിച്ച് നൽകണം എന്നതാണ് മത്സരം. രണ്ട് ടീമുകളായി തിരിച്ച് ഓരോ ടീമിലും ഓരോ ക്വാളിറ്റി ഇൻസ്പെക്ടറും ഉണ്ടാകും. കൂടുതൽ തുണികള്‍ കൈക്കലാക്കി അലക്കി വെളുപ്പിക്കുന്നത് അനുസരിച്ചാണ് പോയിന്‍റുകള്‍ ലഭ്യമാകുന്നത്.

“നിങ്ങളിലാര്‍ക്കാ നല്ല ഭംഗിയായി അലക്കാനറിയാവുന്നത്” എന്ന പഞ്ചാബി ഹൗസിലെ ഡയലോഗാണ് മത്സരം തുടങ്ങുന്നതിന്‍റെ സൈറൻ. എ ടീമിൽ ക്വാളിറ്റി ഇൻസ്പെക്ടറായി സന്ധ്യയും ടീം ബിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി നോബിയും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരരത്തിനിടയിൽ വെള്ളം പിടിക്കുന്നത് മുതൽ പ്രശ്നങ്ങളായിരുന്നു. ബക്കറ്റിന് വേണ്ടി അടിപിടിക്കിടെ റംസാന്‍റെ കൈ മുറിഞ്ഞ് ചോര വന്നു. കിടിലം ഫിറോസായിരുന്നു ഇതിന് പിന്നിൽ. ഇതോടെ കിടിലം ഫിറോസിനെയും റംസാനേയും കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചു.

ഇത് പ്രേക്ഷകര്‍ കാണുന്നതാണ്. നിങ്ങള്‍ സ്ട്രീറ്റ് ഫൈറ്റേഴ്സ് ആകരുത്. നിലവാരമില്ലാത്ത രീതിയിൽ കളിക്കരുത്. ശാരീരികമായ ഉപ്രദ്രവം നടത്തുകയാണെങ്കിൽ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യപരമായ രീതിയിൽ മത്സരബുദ്ധിയോടെ കളിക്കണം എന്ന് ബിഗ് ബോസ് ഇവരോട് പറഞ്ഞു.

തുണി വരുന്ന സൈറൻ മുഴങ്ങി. ഇതോടെ മണിക്കുട്ടൻ തുണി വരുന്ന സ്ലൈഡിന് മുകളിൽ കയറി. ഓരോ തുണികള്‍ അവരുടെ ടീം കൈക്കലാക്കലായി. ഇതോടെ തുണിക്കായി അടിപിടിയായി. പിറകെ സൂര്യയും സ്ലൈഡിൽ കയറി. താഴെ നിന്നും മറ്റു ടീമുകാര്‍ വലിച്ച് താഴെയിറക്കി. പിറകെ റംസാനും സായിയും കയറി. ഇതോടെ സ്ലൈഡിന് മുകളിൽ കയറാൻ പാടില്ലെന്ന് ബിഗ് ബോസ് അറിയിച്ചു.

കിട്ടിയ തുണികല്‍ ഓരോന്നായി സജ്ന ദേഹത്ത് ഡ്രെസിനിടയിൽ കുത്തി നിറച്ചു. കട്ട തുണികള്‍ തരണമെന്ന് മറ്റ് ടീമിനോട് ഫിറോസ് ഖാൻ ചോദിച്ച് ചെന്നു. അനൂപ് ഇതിനിടയിൽ പിടിച്ച് തള്ളി. അടുത്ത പ്രശ്നം തുടങ്ങി. ദേഹത്ത് പിടിച്ച് തള്ളിയെന്ന് പറഞ്ഞ് ഫിറോസ് ഖാൻ പ്രശ്നമായി.

ഇതിനിടെയിൽ സായി ക്യാമറയ്ക്ക് മുമ്പിൽ വന്ന് തന്‍റെ കൈ ഫ്രാക്ചറായെന്നു തോന്നുന്നുവെന്ന് ബിഗ് ബോസിനോട് പറയുകയുണ്ടായി. .ഇതിനിടയിൽ സജ്നയും സൂര്യയും ഋതുവും ചേര്‍ന്ന് അലക്കലായിരുന്നു. മണിക്കുട്ടൻ തേപ്പ് തുടര്‍ന്നു. ഇതിനിടയിൽ റംസാനും ഭാഗ്യലക്ഷ്മിയും തമ്മിൽ വലിയ തർക്കമുണ്ടായി.

ഭാഗ്യേച്ചി എല്ലാം പേഴ്സണലായി എടുക്കുകയാണെന്നായിരുന്നു റംസാൻ കിടിലം ഫിറോസിനോട് പറഞ്ഞത്. ഇതിനിടയിൽ തുണി വരാനുള്ള അടുത്ത സൈറൻ മുഴങ്ങി. തുണിയെടുക്കാൻ മണിക്കുട്ടന്‍റേയും കിടിലം ഫിറോസിന്‍റേയും മുകളിൽ കയറിയാണ് ചിലര്‍ നിന്നിരുന്നത്.

ഇതിനിടയിൽ അലക്കിയ തുണിയിൽ ചവിട്ടിയെന്ന് പറഞ്ഞും പ്രശ്നമായി. തന്‍റെ ഉടുമുണ്ട് ആരോ പറിച്ചെന്ന് പറഞ്ഞ് സായിയും പ്രശ്നമായി. ഇതിനിടയിൽ ടാസ്ക് സമയം അവസാനിച്ചു. വസ്ത്രങ്ങള്‍ മോഷണം പോകാതെ എല്ലാവരും സൂക്ഷിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. ആകമൊത്തത്തിൽ എല്ലാവരും ആക്റ്റീവ് ആയി നിന്ന ദിവസമായിരുന്നു കടന്നുപോയത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top