Malayalam
“ഫിറോസല്ല സായി’ ; അഹിംസയുടെ പാത വെടിഞ്ഞ് കിടിലം ഫിറോസും!
“ഫിറോസല്ല സായി’ ; അഹിംസയുടെ പാത വെടിഞ്ഞ് കിടിലം ഫിറോസും!
റെസ്റ്റ് എടുക്കണമെങ്കിൽ ക്യാപ്റ്റനായാൽ മതിയെന്ന് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെ ചുറ്റിപ്പറ്റി ഇന്നും അടിനടക്കുകയാണ് . ഇതേറ്റുപിടിച്ചുകൊണ്ട് സായി തനിക്ക് ആ പ്രസ്താവനോട് യോജിപ്പില്ലെന്നും ഫിറോസല്ല സായിയെന്നും പറയുകയുണ്ടായി.
ഇതോടെ കിടിലം ഫിറോസ് എതിർത്തുകൊണ്ട് രംഗത്തെത്തി. വെറുതെയിരുന്ന തന്നെ പ്രകോപിപ്പിച്ചതെന്തിനാണെന്നും ആ പ്രസ്താവന സായി പിൻവലിക്കണമെന്നുമാണ് കിടിലം ആവശ്യപ്പെട്ടത്. എന്നാൽ കംപാരിസൺ തുടങ്ങിയത് ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നും അവരോട് പറയണമെന്നുമായിരുന്നു സായിയുടെ മറുപടി.
സായി ഒരു കാര്യവുമില്ലാതെ വെറുതെ ചൊറിയുകയാണ്, അത് പിൻവലിക്കണെന്നും നിലപാട് പറയണമെന്നും കിടിലം പറഞ്ഞു. എന്നെ മറ്റൊയൊരാളുമായി കംപയര്‍ ചെയ്താൽ ഞാൻ തിരിച്ച് പറയുമെന്ന് സായി പറഞ്ഞു. നിങ്ങള്‍ പറയുന്നതാണോ നിലപാട്. നിങ്ങള് കാണിക്കുന്നത് മാത്രമണോ നന്മയെന്നും സായി കിടിലത്തോട് ചോദിച്ചു. കംപാരിസൺ ആണോ അല്ലയോ എന്ന് ഭാഗ്യലക്ഷ്മി ചേച്ചിയോട് ചോദിക്കണം. എന്‍റെ ഉത്തരം നിങ്ങള്‍ക്ക് ബോധിക്കില്ലെന്നും സായി കിടിലം ഫിറോസിനോട് തുറന്നടിച്ചു .
തൻ്റെ ആദ്യ എതിരാളി സായിയാണെന്നും ഇനി തൻ്റെ കളി മാറുകയാണെന്നും മാനുഷിക പരിഗണന എന്ന നിലയൊക്കെ ഒരു വശത്തേക്ക് മാറ്റി വെച്ച് പുറത്തിറങ്ങി പ്രശ്നങ്ങളിൽ ഇടപെടാൻ പോകുകയാണെന്നും സൈലൻറായി ഇരിക്കുന്നത് മാറ്റുകയാണെന്നുമൊക്കെ കഴിഞ്ഞദിവസം കിടിലം ബിഗ്ബോസിനോടും ഭാഗ്യലക്ഷ്മിയോടുമായി പറഞ്ഞിരുന്നു.
ഇതിന്‍റെ തുടക്കമാണ് ഈ പ്രശ്നമെന്നാണ് സൂചന. ഇന്ന് നടന്ന അലക്കൽ ടാസ്കിൽ റംസാനുമായും കിടിലം കൊമ്പു കോർത്തിരുന്നു. ഇതോടെ ഇരുവരേയും കൺഫഷൻ റൂമിൽ വിളിച്ച് ബിഗ് ബോസ് സംസാരിക്കുകയും ചെയ്തു.
about bigg boss
