Malayalam
ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് ഒടുവില്‍ വിജിലേഷ് കാത്തിരുന്ന നാളെത്തി!
ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് ഒടുവില്‍ വിജിലേഷ് കാത്തിരുന്ന നാളെത്തി!
മലയാളികളുടെ ഇഷ്ടതാരം നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് നായകന്റെ വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ്വിവാഹം നടന്നത്. വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ വിജിലേഷിനും പ്രിയതമയ്ക്കും ആശംസകളുമായി പ്രിയപ്പെട്ടവരും എത്തി.
മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. സിനിമാ താരത്തിനൊരു വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകരും. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് പറഞ്ഞ് വിജിലേഷ് തന്നെ രംഗത്ത് എത്തി.
മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത് . അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം മാര്‍ച്ച് 29 ന് വിവാഹമാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചു. ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നായ ഇരുവര്‍ക്കും ആശംസകൾ അറിയിക്കുകയാണ് സുഹൃത്തുക്കള്‍.
വിജിലേഷിനെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. പിന്നീട് ഗപ്പി, അലമാര, ചിപ്പി, വിമാനം എന്നിങ്ങനെ അനേകം സിനിമകളില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വരത്തന്‍ എന്ന ചിത്രത്തിലെ വേഷം വിജിലേഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറുകയും ചെയ്തു. സിനിമയും അഭിനയവുമൊക്കയായി തിരക്കിലായത് കൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്നാണ് വിവാഹം നടക്കാൻ വൈകിയതിനെ കുറിച്ച് താരം ഒരിക്കൽ പറഞ്ഞത്.
നേരത്തെ വിവാഹം ആലോചിച്ചപ്പോള്‍ സ്ഥിരമായി വരുമാനം ഇല്ലെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. സിനിമാക്കാരനാണെന്ന് പറഞ്ഞതോടെ കള്ളും കഞ്ചാവുമൊക്കെ ആണെന്നാണ് പലരുടെയും വിചാരം. ഇതൊക്കെ കാരണമാണ് താന്‍ ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ചതെന്നാണ് വിജിലേഷ് പറഞ്ഞിട്ടുള്ളത്.
about vijilesh
