Malayalam
വെളുക്കാൻ നെട്ടോട്ടത്തിൽ ; ഒടുക്കം വെളുക്കാൻ തേച്ചത് പാണ്ടാകാറാണ് പതിവ് ; ബ്യൂട്ടി ടിപ്സുമായി ഡോ .ദിവ്യ നായർ!
വെളുക്കാൻ നെട്ടോട്ടത്തിൽ ; ഒടുക്കം വെളുക്കാൻ തേച്ചത് പാണ്ടാകാറാണ് പതിവ് ; ബ്യൂട്ടി ടിപ്സുമായി ഡോ .ദിവ്യ നായർ!

സൗന്ദര്യം എന്നത് എക്കാലവും ശ്രദ്ധിക്കപ്പെടുന്ന വിഷയമാണ്. ഒരു അളവുകോൽ വെയ്ക്കാൻ സാധികാത്ത ഒന്നാണ് സൗന്ദര്യമെങ്കിലും ഇന്നും സൗന്ദര്യത്തെ അളക്കുന്നവർ നിരവധിയാണ്.
അതേസമയം, സൗന്ദര്യസങ്കൽപ്പത്തിൽ ഇന്നും മലയാളികൾ വെളുപ്പിന് ഒരു സ്ഥാനം കൊടുക്കുന്നുണ്ടെന്ന് പറയുകയാണ് ഡോക്ടർ ദിവ്യ നായർ. നടിയും അവതാരകയും യൂട്യൂബറുമായ ഡോക്ടർ ദിവ്യ, ബഡ്ഡി ടാൽക്സിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞത്.
പതിവായി ബ്യൂട്ടി ടിപ്സും ഹെൽത്ത് ടിപ്സും പറഞ്ഞ് ശ്രദ്ധ നേടാറുള്ള ഡോക്ടർ ദിവ്യ യൂട്യൂബ് ചാനലിൽ കൊടുക്കുന്ന വീഡിയോയ്ക്ക് വരാറുള്ള പ്രതികരണത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇന്നും സൗന്ദര്യത്തെ വെളുപ്പിനോട് ഉപമിക്കുന്നവർ ഉണ്ടെന്ന് പറഞ്ഞത്. നിറം വർദ്ധിപ്പിക്കാനല്ല നോക്കേണ്ടത്, പകരം ഉള്ള സ്കിൻ സംരക്ഷിക്കാനാണ് നോക്കേണ്ടത് എന്നാണ് ദിവ്യയുടെ ടിപ്പ്.
ഒപ്പം യൂട്യൂബ് വീഡിയോ ചെയ്യുമ്പോഴുള്ള ആശയദാരിദ്രത്തെ കുറിച്ചും ദിവ്യ തുറന്നുപറഞ്ഞു. പലപ്പോഴും ഹെൽത്തിനേക്കാളും ബ്യൂട്ടി ടിപ്സിനോടുമാണ് ആൾക്കാർക്ക് കൂടുതൽ പ്രിയം.
കമ്മെന്റ്സ് അധികവും ബ്യൂട്ടി ടിപ്സ് ആവശ്യപ്പെട്ടുകൊണ്ടാണ് വരുന്നത്. ആ സമയം ബ്യൂട്ടിയെ കുറിച്ച് ചെയ്യാൻ ഒന്നും ഉണ്ടാകാറില്ല. അത് വല്ലാത്ത ആശയ ദാരിദ്ര്യം സൃഷ്ട്ടിക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.
about divya nair
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...