Malayalam
അല്ലി വായനയിലാണ് ;അലംകൃതയുടെ വായനാ ചിത്രം പങ്കുവച്ച് സുപ്രിയ
അല്ലി വായനയിലാണ് ;അലംകൃതയുടെ വായനാ ചിത്രം പങ്കുവച്ച് സുപ്രിയ
പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എല്ലായിപ്പോഴും താല്പര്യമാണ് .സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് നടന്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വി.
മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ ഞായറാഴ്ച പുസ്തകം വായിക്കുന്ന തിരക്കിലാണ് അല്ലി. വേനലവധികൂടി ആകുന്നതിന്റെ സന്തോഷവും ഉണ്ട്. എന്റെ മകൾ പുസ്തകം വായിക്കുന്ന തിരക്കിലാണ് നിങ്ങളുടെ മക്കൾ എന്തെടുക്കുകയാണ് എന്നാണ് സുപ്രിയ ചോദിക്കുന്നത്.
അടുത്തിടെ മകൾക്കൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു. ഒരു സെറാൽ ബോക്സിൽ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് അച്ഛനും മകളും. അല്ലിയുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രമായിരുന്നു താരം ഷെയർ ചെയ്തിതത്.
പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അല്ലിമോളുടെ ചിത്രവും താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു . വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.
അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
അതേസമയം പൃഥ്വിക്കൊപ്പം നിര്‍മ്മാണ രംഗത്ത് സുപ്രിയയും എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഇരുവരും സിനിമകള്‍ നിര്‍മ്മിക്കാറുളളത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളാണ് ഇവരുടെ ബാനറില്‍ പുറത്തിറങ്ങിയ സിനിമ.
കൂടാതെ പുതിയ സിനിമകളും പൃഥ്വിയും സുപ്രിയയും നിര്‍മ്മിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 2019ലാണ് പുറത്തിറങ്ങിയത്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമായതിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനും നടന് പ്രഖ്യാപിച്ചു.
about prithwiraj
