Malayalam
അഭിമാന ചിത്രത്തിൻറെ തിരക്കഥ ഇനി പുസ്തക രൂപത്തിൽ !
അഭിമാന ചിത്രത്തിൻറെ തിരക്കഥ ഇനി പുസ്തക രൂപത്തിൽ !
ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തത് മുതല്‍ സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയായ സിനിമ കൂടിയായിരുന്നു ദൃശ്യം 2. ദൃശ്യം സിനിമയുടെ ആദ്യ ഭാഗം പോലെ തന്നെ ജോര്‍ജുകുട്ടി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി തന്നെ തുടര്‍ന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പുസ്തകരൂപത്തിൽ വിപണലിയിൽ എത്തിച്ചിരിക്കുകയാണ് ഡിസി ബുക്ക്സ്. ഇന്ത്യൻ സിനിമയെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാന ചിത്രത്തിന്റെ തിരക്കഥ. എന്നാണ് ഡിസി ബുക്ക്സ് കുറിച്ചിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫും ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തിലും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ദൃശ്യം 2 . ഒപ്പം, മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, സംവിധായകന് അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
about dhrishyam 2
