Malayalam
പിറന്നാൾ ദിനത്തിൽ പ്രഭാസിന്റെ ആ പ്രഖ്യാപനം! ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ
പിറന്നാൾ ദിനത്തിൽ പ്രഭാസിന്റെ ആ പ്രഖ്യാപനം! ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ
ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കുകയായിരുന്നു. ബാഹുബലിയ്ക്ക് പിന്നാലെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ നടന്റെ പുതിയ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. രാദേ ശ്യം മെന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്
പ്രഭാസ് – പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ താരജോഡികളായി എത്തുന്നത് . പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത് . സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
നായിക പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ ചിത്രത്തിൻറെ അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . ജന്മദിനത്തിൽ ചിത്രത്തെ കുറിച്ച് പൂജ പറഞ്ഞത് ഇങ്ങനെയായിരുന്നു….
ഞങ്ങളുടെ മനോഹരമായ ചിത്രത്തിന് മനോഹരമായ ഒരു പേരുണ്ട്.. ഞങ്ങളുടെ ഏറെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് ഇതാ ❤️ രാധേഷ്യം . ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് അണിയറപ്രവർത്തകർ പുറത്തുവിടും. കോവിഡ് മഹാമാരി മൂലം താത്കാലികമായി നിര്‍ത്തിവെച്ച ചിത്രീകരണം ഈ മാസം ആദ്യം പുനരാരംഭിച്ചു. ജോര്‍ജ്ജിയയിലാണ് ചിത്രീകരണം നടക്കുന്നത്
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസ്, യുവി ക്രിയേഷന്റെ ബാനറില്‍ വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. .2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
