Malayalam
മഞ്ജുവിന്റെ… ആ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമല്ല… നിര്‍ബന്ധിക്കപ്പെടുകയായിരുന്നു! വീണു പോകുന്നത് നിങ്ങളുടെ തെറ്റല്ല… എഴുത്തുകാരന്റെ കുറിപ്പ് വൈറൽ
മഞ്ജുവിന്റെ… ആ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമല്ല… നിര്‍ബന്ധിക്കപ്പെടുകയായിരുന്നു! വീണു പോകുന്നത് നിങ്ങളുടെ തെറ്റല്ല… എഴുത്തുകാരന്റെ കുറിപ്പ് വൈറൽ
തിരിച്ചുവരവില്‍ മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളില്‍ അഭിനയിച്ചു. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലൂടെയും മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
ദ പ്രീസ്റ്റിന് പിന്നാലെയായി മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ചതുര്‍മുഖം തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയാണ്.
പ്രസ് മീറ്റിനിടെ എടുത്ത മഞ്ജു വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കറുത്ത സ്‌കര്‍ട്ടും വെളുത്ത ഷര്‍ട്ടുമണിഞ്ഞായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത്. സ്റ്റൈലിഷായുള്ള എന്‍ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തലൈവി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള വരവാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞതെങ്കിൽ ന്യൂജന്‍ പിള്ളേരൊക്കെ മാറിനിന്നോളൂയെന്നായിരുന്നു സോഷ്യല്‍ മീഡിയ പറയുന്നത്
സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പോലെ അതീവ സുന്ദരിയായി വേദിയിലെത്തിയ മഞ്ജുവിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ്സ എഴുത്തുകാരൻ സന്ദീപ് ദാസ്. ഈ ഫോട്ടോ ജീവിതത്തില്‍ പൊരുതി ജയിക്കാനുള്ള പ്രേരണ നല്‍കുന്നതാണെന്ന് പറയുകയാണ് അദ്ദേഹം
‘മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല. മഞ്ജുവിന്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവര്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു.
നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി. പക്ഷേ കല്യാണം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചു വന്നു. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തി കൊടുത്തു. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണത്. ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല.
ദാമ്പത്യബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്. ഒരു സ്ത്രീ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ അവളെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്. പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിന് ശേഷവും മഞ്ജു ഇവിടെ സൂപ്പര്‍ സ്റ്റാറായി വിജയിച്ചു നില്‍ക്കുന്നുണ്ട്.
നാല്‍പത് വയസ്സ് പിന്നിട്ട് കഴിഞ്ഞ അവര്‍ക്ക് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്. ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചു പറയുകയാണ്- ”വീണു പോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക..!
അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ മഞ്ജു തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു . തമിഴിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് താരം . മാധവന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ എത്തുന്നത്. നവാഗത സംവിധായകനൊപ്പമായാണ് ബോളിവുഡ് പ്രവേശനം.
