Connect with us

എല്ലാം ചെയ്തു കഴിഞ്ഞ് ലാലേട്ടന്റെ ഒരു ചോദ്യമുണ്ട്..എല്ലാ ഭക്ഷണവും കഴിക്കാറുണ്ട്, എന്നാല്‍ ലാലേട്ടന്റെ ആരോഗ്യ രഹസ്യം ഇതാണ്

Malayalam

എല്ലാം ചെയ്തു കഴിഞ്ഞ് ലാലേട്ടന്റെ ഒരു ചോദ്യമുണ്ട്..എല്ലാ ഭക്ഷണവും കഴിക്കാറുണ്ട്, എന്നാല്‍ ലാലേട്ടന്റെ ആരോഗ്യ രഹസ്യം ഇതാണ്

എല്ലാം ചെയ്തു കഴിഞ്ഞ് ലാലേട്ടന്റെ ഒരു ചോദ്യമുണ്ട്..എല്ലാ ഭക്ഷണവും കഴിക്കാറുണ്ട്, എന്നാല്‍ ലാലേട്ടന്റെ ആരോഗ്യ രഹസ്യം ഇതാണ്

ഫിറ്റിനെസ്സിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്രത്തിനായി ശരീര ഭാരം കൂട്ടുവാനും കുറയ്ക്കുവാനും ലാലേട്ടന്‍ കാണിക്കുന്ന കഠിനമായ പ്രയത്‌നം എല്ലാവര്‍ക്കും മാതൃകയാണ്. ഓരോ സിനിമയിലും ഓരോ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ലാലേട്ടന്റെ ലുക്ക് ഇഷ്ടപ്പെടാത്ത ആരാധകരില്ല. ഓരോ പുതിയ ചിത്രത്തിലും ലാലേട്ടന്‍ എന്ത് ലുക്കിലാണ് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ഇപ്പോഴിതാ ലാലേട്ടന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐനസ് ആന്റണി. ”നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ‘നരസിംഹ’ ത്തിന്റെ പോസ്റ്ററിലാണ് ഞാന്‍ ലാലേട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത്. ആ ലാലേട്ടന്‍ 27 വയസ്സുള്ള എനിക്കൊപ്പം ഇന്നും ഓടും, ഏത് വര്‍ക്കൗട്ടിലും കട്ടയ്ക്ക് നില്‍ക്കും.

സാധാരണ ഒരാള്‍ പ്ലാങ്ക് ചെയ്യുമ്പോള്‍ ഒരു മിനിറ്റ് കഴിയുന്നതോെട കൈ വിറച്ചു തുടങ്ങും. 20 കിലോ വെയ്റ്റ് വച്ച് പ്ലാങ്ക് ചെയ്യുന്ന ലാലേട്ടന്‍ മൂന്നു മിനിറ്റ് വരെ അതു തുടരുമെന്നും ഐനസ് പറയുന്നു. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് ഐനസ് ലാലേട്ടന്റെ വര്‍ക്കൗട്ടിനെ കുറിച്ച് പറഞ്ഞത്.

ഷൂട്ടിങ്ങോ മീറ്റിങ്ങുകളോ മൂലം വര്‍ക്കൗട്ട് മുടങ്ങുമെന്നു തോന്നിയാല്‍ വിളിച്ചു പറയും, ‘ഇന്ന് എത്താന്‍ വൈകും, മോനേ. നമുക്ക് നാളെ രാവിലെ ഒരു പിടി പിടിക്കാം.’ എല്ലാം ചെയ്തു കഴിഞ്ഞ് തല ചെരിച്ച്, ചിരിയോെട ഒരു ചോദ്യമുണ്ട്, ‘മോന്‍ ഹാപ്പിയാണോ?’ എന്ന് ഐനസ് പറയുന്നു. ലാലേട്ടന്‍ രാവിലെ ആറരയ്ക്ക് സെറ്റിലെത്തി രാത്രി ക്ഷീണിച്ച് ഇറങ്ങിയാലും ആഞ്ഞ് ഒരു നടപ്പെങ്കിലും നടന്നിട്ടേ വീട്ടിലേക്കു പോകൂ.

ഫുള്ളി എക്വിപ്ഡ് ജിം വീട്ടിലും സെറ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ‘ആറാട്ടി’ന്റെ സെറ്റ്. അവിടെയും ജിം ഒരുക്കിയിട്ടുണ്ട്. വിേദശത്തു താമസിക്കുമ്പോള്‍ അവിടുത്തെ ജിം ഇഷ്ടമായാല്‍ അതിന്റെ വിഡിയോയും ഫോട്ടോയുമൊക്കെ അയച്ചു തരും. അല്ലെങ്കില്‍ വിഡിയോ കോള്‍ ചെയ്ത് കാണിച്ചു തരും. എന്തൊക്ക വര്‍ക്കൗട്ട് ചെയ്തു എന്നും പറയുമെന്നും ഐനസ് പറയുന്നു.

ഓരോ സിനിമയെക്കുറിച്ചും ലാലേട്ടന്‍ പറയുമ്പോള്‍ അതിലെ കഥാപാത്രമായി ലാലേട്ടന്‍ എങ്ങനെ വേണം എന്ന് ഞാന്‍ ഭാവനയില്‍ കാണും. ‘ലൂസിഫറി’ലെ സ്റ്റീഫനു വേണ്ടി ബോഡി കുറച്ച് ‘ഹാര്‍ഡ്’ ആക്കി.

അതിലെ ഹിറ്റായ ആ ‘കിക് സീന്‍ പോസ്ചര്‍ന് വേണ്ടി നന്നായി വര്‍ക്കൗട്ട് ചെയ്തു. ‘ഇട്ടിമാണി’യില്‍ ഫണ്ണി ക്യാരക്ടര്‍ ആണല്ലോ. അപ്പോള്‍ കുറച്ച് സ്ലിം ആക്കി. ‘ദൃശ്യം 2’ ല്‍ ഒരു കൃഷിക്കാരന്റെ ശരീരത്തിനു ചേരുന്ന രീതിയിലുള്ള വര്‍ക്കൗട്ട് പ്ലാന്‍ ചെയ്തുവെന്നും ഐനസ് പറഞ്ഞു.

സമയനിഷ്ഠയാണ് ലാലേട്ടന്റെ മറ്റൊരു പ്രത്യേകത. ‘ഞാനിറങ്ങുവാ മോനേ’ എന്നു വിളിച്ചു പറയും. കൃത്യസമയത്ത് എത്തിയിരിക്കും. അത്രയും ആത്മാര്‍ഥതയോടെ ഒരാള്‍ വരുമ്പോള്‍ നമ്മളത് മാനിക്കേണ്ടേ?

അദ്ദേഹത്തെ വര്‍ക്കൗട്ട് ചെയ്യിപ്പിക്കാന്‍ ഏത് സമയത്തും ഞാന്‍ റെഡിയായി നില്‍ക്കും, എനിക്ക് ഉറങ്ങാന്‍ പറ്റിയില്ലെങ്കിലും. ഇതുപോലെ വര്‍ക്കൗട്ട് ചെയ്യാനും ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാനും ആഗ്രഹമുള്ളവരെ ട്രെയിന്‍ ചെയ്യാന്‍ കിട്ടുന്നത് ഭാഗ്യമാണ്.

ലാലേട്ടന്റെ വീക്‌നെസ് എന്നു പറഞാഞാല്‍ രുചിയുള്ള ഭക്ഷണം ആണ്. റവ ദോശയും ചെമ്മീന്‍ കറിയും പോലെ ഒരുപാട് ഇഷ്ടമുള്ള കുറച്ച് സ്‌പെഷല്‍ നാടന്‍ ഐറ്റങ്ങളുണ്ട്. ഫൂഡി ആണെങ്കിലും എത്ര ഇഷ്ടമുള്ള ഭക്ഷണവും ചെറിയ അളവിലേ കഴിക്കൂ. അതുകൊണ്ട്, ‘ഇഷ്ടമുള്ളതൊന്നും ഒഴിവാക്കേണ്ട ലാലേട്ടാ, കാലറി ബേണ്‍ ചെയ്താല്‍ മതി’ എന്നേ പറയാറുള്ളൂ.

100% ആത്മാര്‍ഥത, 110% സമയനിഷ്ഠതയുമാണ് ലാലേട്ടന്റെ ആരോഗ്യ രഹസ്യം. വര്‍ക്കൗട്ട് കാര്യത്തില്‍ അതാണ് ലാലേട്ടന്‍. ന്യൂട്രിഷനും ഡയറ്റും ശ്രദ്ധിക്കും. കാലുവേദന പേടിച്ച് ലോവര്‍ ബോഡി എക്‌സര്‍സൈസുകള്‍ ചെയ്യാന്‍ ചിലര്‍ മടിക്കാറുണ്ട്.

വെയ്റ്റ് ലിഫ്റ്റിങ് പോലെത്തന്നെ ലോവര്‍ ബോഡി അപ്പര്‍ ബോ ഡി എക്‌സര്‍സൈസുകളും ആസ്വദിച്ച് ചെയ്യും. ലാലേട്ടന് ഒരു ഷെയ്ക്ഹാന്‍ഡ് കൊടുത്തു നോക്കൂ. എത്ര ഡൗണ്‍ ആണെങ്കിലും നമ്മുടെ എനര്‍ജി ലെവല്‍ കുത്തനെ കുതിക്കുംമെന്നും ഐനസ് പറയുന്നു.

More in Malayalam

Trending

Recent

To Top