Malayalam
നുണക്കഥയിലൂടെ പിറന്ന മോഹൻലാൽ സിനിമ; സത്യം വെളിപ്പെടുത്തി എസ് എന്‍ സ്വാമി !
നുണക്കഥയിലൂടെ പിറന്ന മോഹൻലാൽ സിനിമ; സത്യം വെളിപ്പെടുത്തി എസ് എന്‍ സ്വാമി !
ത്രില്ലര്‍ സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളില്‍ ഒരാളായി മാറിയ വ്യക്തിയാണ് എസ് എന്‍ സ്വാമി. മലയാളികളെ ഹറാം കൊള്ളിച്ചിട്ടുള്ള സിബിഐ സീരീസ് സിനിമകളാണ് അദ്ദേഹത്തിന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1984ല്‍ ചക്കരയുമ്മ എന്ന സിനിമയുടെ തിരക്കഥ എഴുതിയാണ് എസ് എന്‍ സ്വാമി സിനിമയിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് സൂപ്പര്‍താരങ്ങളുടെയെല്ലാം നിരവധി ചിത്രങ്ങള്‍ക്കായി അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എസ് എന്‍ സ്വാമിയുടെ രചനയില്‍ മലയാളത്തില്‍ പുറത്തിറങ്ങി.
സിബിഐ ഡയറിക്കുറിപ്പിന് മുന്‍പ് മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ഇരുപതാം നൂറ്റാണ്ടിന് വേണ്ടി എസ് എന്‍ സ്വാമി കഥയെഴുതിയിരുന്നു. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടുകയും ചെയ്തു.
പിന്നീട് എസ് എന്‍ സ്വാമി ഒരുക്കിയ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം കുടുംബ സിനിമകള്‍ എഴുതി പിന്നീട് ത്രില്ലര്‍ സിനിമകളിലേക്ക് മാറിയതിന്റെ കാരണം ഒരഭിമുഖത്തില്‍ എസ് എന്‍ സ്വാമി തുറന്നുപറയുകയുണ്ടായി.
സിനിമയിൽ രണ്ട് വ്യത്യസ്തങ്ങൾക്കായ ഴോണർ ചെയ്ത് രണ്ടിലും അമരക്കാരനാകാൻ സാധിച്ച അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതുതന്നെയാണ്. ഒരു നോക്ക് കാണാന്‍, ചക്കരയുമ്മ എന്നീ ഹിറ്റ് കുടുംബ സിനിമകള്‍ എഴുതിയിടത്ത് നിന്നാണ് എസ്എന്‍ സ്വാമി എന്ന തിരക്കഥാകൃത്ത് കുറ്റാന്വേഷണ സിനിമകളിൽ ചരിത്രം സൃഷ്ട്ടിച്ചത്.
സിബിഐ ചിത്രങ്ങള്‍ എഴുതിയതുകൊണ്ടല്ല സ്ഥിരമായി എഴുതിയ കുടുംബ സിനിമകളോട് ബൈ പറഞ്ഞതെന്ന് എസ് എന്‍ സ്വാമി പറയുന്നു. അതിന്റെ കാരണം ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രമാണെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞത്.
ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചതൊന്നുമല്ല, അന്ന് മധുവിന് ഒരു ഡേറ്റ് കൊടുത്തിട്ടുണ്ട് മോഹന്‍ലാല്‍. നിര്‍മ്മിക്കുന്നത് ആരോമ മണിയും. അന്ന് ആ സിനിമ എഴുതാമെന്ന് ഏറ്റിരുന്ന ഡെന്നീസ് ജോസഫിന് മറ്റ് സിനിമകളുടെ തിരക്ക് കാരണം അത് എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഡെന്നീസ് ജോസഫ് ഒരു കളളം പറഞ്ഞു. അദ്ദേഹം താമസിച്ച ഹോട്ടലിലേക്ക് എന്നെ വിളിപ്പിച്ചു. ഡെന്നീസിന് പനിയാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. എസ് എന്‍ സ്വാമി പറയുന്നു.
ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ ഡെന്നീസ് ഇരുന്നുചിരിക്കുന്നു. എനിക്ക് കാര്യം മനസിലായില്ല. ഡെന്നീസിന് പ്രശ്നമൊന്നുമില്ലെന്ന് മനസ്സിലായതോടെ നിങ്ങള്‍ എന്താ എന്നെ കളിയാക്കുകയാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഡെന്നീസ് ജോസഫ് അദ്ദേഹത്തിന്റെ നിസഹായത പറഞ്ഞു, പിന്നീട് ആ പ്രോജക്ട് ഞാന്‍ എഴുതാമെന്ന് ഏറ്റു. അങ്ങനെയാണ് ഞാന്‍ കുടുംബ സിനിമകളില്‍ നിന്ന് മാറി ആദ്യമായി ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ എഴുതാന്‍ തുടങ്ങുന്നത്. എസ് എന്‍ സ്വാമി പറഞ്ഞു.
about mohanlal
