Connect with us

മഴ.. കട്ടൻ ചായ…ജോൺസൺ മാഷ്; മലയാളിയുടെ ഗൃഹാതുരുത്വത്തിൽ ഇപ്പോഴും അലയടിക്കുന്ന സംഗീതം!

Malayalam

മഴ.. കട്ടൻ ചായ…ജോൺസൺ മാഷ്; മലയാളിയുടെ ഗൃഹാതുരുത്വത്തിൽ ഇപ്പോഴും അലയടിക്കുന്ന സംഗീതം!

മഴ.. കട്ടൻ ചായ…ജോൺസൺ മാഷ്; മലയാളിയുടെ ഗൃഹാതുരുത്വത്തിൽ ഇപ്പോഴും അലയടിക്കുന്ന സംഗീതം!

മെലഡിയുടെ മനോഹാരിതയിൽ മലയാളിയുടെ മനസിൽ ഇടം പിടിച്ച സംഗീത സംവിധായകൻ. ഇത് ഒരു നൂറ്റാണ്ടിന്റെ അഹങ്കാരമല്ല, എല്ലാ കാലത്തിന്റെയും അവകാശമാണ്. മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ആ നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങൾക്കിന്നും നവയവ്വനമാണ്.
വികാരങ്ങളെ സ്വാധീനിക്കാൻ സംഗീതത്തിന് സാധിക്കുമെങ്കിൽ അതിന് ജോൺസൻ മാഷിന്റെ സംഗീതം ഉത്തമ ഉദാഹരണമാണ്.
. .
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ.., ആടിവാകാറ്റേ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലേ,, തങ്കത്തോണി.. തുടങ്ങി മലയാളിയുടെ ഗൃഹാതുരുത്വത്തിൽ ജോൺസൺ അവശേഷിപ്പിച്ചുപോയ എത്രയോ സംഗീത ശേഷിപ്പുകൾ…മലയാള സിനിമാ സംഗീത ശാഖയിൽ എക്കാലത്തും അതുല്യനാക്കി നിർത്താവുന്ന സംഗീത സംവിധായകനാണ് ജോൺസൺ മാഷ്..

കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാ ഗാനങ്ങളോടൊപ്പം മലയാളികളെ കീഴടിക്കിയതാണ് . ഇന്ന് ജോൺസൻ മാഷിന്റെ 68-ാം ജന്മവാർഷിക ദിനം.

മലയാള സിനിമയുടെ ദേവസംഗീതം ജി ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ മാഷ് ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്ക് സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. ജോൺസൺ മാഷിന്റെ ആദ്യ സംഗീതസംവിധാനം 1981-ലെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

മാഷിന്റെ സംഗീതത്തിന് അത്രമേൽ ആഴവും പരപ്പും ഉണ്ടായിരുന്നു. മനുഷ്യഭാവങ്ങളെ അതി തീവ്രമാക്കാനും നമ്മുടെ ചുറ്റുപാടിനെ തന്നെ സ്വാധീനിക്കാനും സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് അദ്ദേഹത്തിന്റെ വരികളിലൂടെ തെളിയിക്കുകയും ചെയ്തു.

“നല്ല സംഗീതത്തിന് വാക്കുകളേക്കാളും ദൃശ്യങ്ങളെക്കാളുമൊക്കെ സംവേദനശേഷിയുണ്ട്. അപ്പോൾ സംഗീതം സിനിമയുടെ ജീവനാഡിയായി മാറും”, ഒരിക്കൽ അദ്ദേഹം പറഞ്ഞു.

പശ്ചാത്തല സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാളിയാണ് ജോൺസൺ മാഷ് . 1994-ൽ പൊന്തൻമാട എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. അന്ന് അവാർഡ് നൽകിയ ജൂറി പൊന്തൻമാടയിലെ ഒരേയൊരു ഗാനത്തെ എടുത്തു പരാമർശിക്കുകയും പാശ്ചാത്യ സംഗീതത്തെയും നാടൻ സംഗീത പാരമ്പര്യത്തെയും വിളക്കിച്ചേർക്കാനുള്ള ജോൺസന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷവും ‘സുകൃതം’ എന്ന ചലച്ചിത്രത്തിനു വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ജോൺസൺ കരസ്ഥമാക്കി. അതോടെ ഈ വിഭാഗത്തിൽ രണ്ട് തവണ അവാർഡ് വാങ്ങുന്ന ഏക മലയാളിയായി ജോൺസൺ മാഷ് അറിയപ്പെട്ടു . അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ജോൺസണ് മാഷിന് രണ്ടു തവണയും പശ്ചാത്തല സംഗീതത്തിനാണ് അത് ലഭിച്ചത്.

പലപ്പോഴും ഗാനങ്ങൾക്ക് ഈണം പകരുന്നതിനേക്കാൾ ക്രിയാത്മകമായി തോന്നാറുള്ളത് പശ്ചാത്തല സംഗീതം ചെയ്യുമ്പോഴാണെന്ന് ജോൺസൺ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തെ കാണികൾ വെറുതെ കേൾക്കുകയല്ല, അനുഭവിക്കുക കൂടിയാണ് ചെയ്യാറുള്ളത്.

പദ്മരാജൻ സിനിമകളും ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും ഒന്നിക്കുമ്പോൾ ഒട്ടും അത്ഭുതപ്പെടാനില്ല. ഇന്നും അത് തണുത്ത മഴ ആസ്വദിക്കുന്ന സന്തോഷം തരും. പത്മരാജൻ ചിത്രങ്ങളിലൊക്കെ അതിമനോഹരങ്ങളായ ഗാനങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു.

അതുകൊണ്ട് തന്നെ ഇന്നും കാലഘട്ട കണക്കുകളില്ലാതെ മഴ… കട്ടൻ ചായ.. ജോൺസൻ മാഷ് എന്ന് അഭിമാനത്തോടെ പറയാനാകും.

about johnson master

More in Malayalam

Trending

Recent

To Top