Malayalam
സന്ധ്യയും തുടങ്ങി വഴക്ക്; അഡോണിയോട് തർക്കിച്ച് സന്ധ്യ മനോജ്
സന്ധ്യയും തുടങ്ങി വഴക്ക്; അഡോണിയോട് തർക്കിച്ച് സന്ധ്യ മനോജ്
ബിഗ് ബോസ് സീസൺ അൻപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ ബിഗ് ബോസ് വീട്ടിനുള്ളിൽ സംഭവബഹുലമായ സംഭവങ്ങളാണ് നടക്കുന്നത്. ടാസ്കുകൾ ഗംഭീരമാക്കിക്കൊണ്ട് മത്സരത്തിന്റെ ആവേശവും ബിഗ് ബോസ് നിലനിർത്തുന്നുണ്ട്.
സൗഹൃദങ്ങളും വഴക്കും മാറ്റിവച്ചിട്ടാണ് മത്സരിക്കാൻ വേണ്ടി മത്സരാർത്ഥികൾ ഇറങ്ങുന്നത്. വിജയ പ്രതീക്ഷയിലാണ് ഓരോ മത്സരാർഥികളും ടാസ്ക് ചെയ്യുന്നത് . എന്നാൽ മറ്റ് ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ടാസ്ക്ക് സ്വകാര്യ വഴക്കിലേയ്ക്ക് എത്താറില്ല. ടാസ്ക്കിനെ ടാസ്ക്കായി മാത്രമാണ് മത്സരാർഥികൾ കാണുന്നത്. ഗെയിമിനിടയിലെ പ്രശ്നങ്ങൾ പിന്നീട് ഇവർ പറഞ്ഞ് പരിഹരിക്കുന്നുമുണ്ട്.
വീക്കിലി ടാസ്ക്കായ കുഴൽപ്പന്ത് കളിയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ വലിയ ലഹള സൃഷ്ടിച്ചിരിക്കുന്നത്. മത്സരം കയ്യാങ്കളിയിൽ വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കുഴൽപന്തു കളിയാണ് ഇപ്പോൾ കാര്യമായിരിക്കുന്നത്. പൊതുവേ അധികം പ്രശ്നങ്ങൾ ഉണ്ടാക്കാത്തവരാണ് അഡോണിയും സന്ധ്യയും. ഇത്തവണ അവർക്കിടയിൽ വലിയ വഴക്കാണ് ഉണ്ടായത്.
ദേഹോപദ്രവം നടത്തി എന്ന പേരിലാണ് ഹൗസിൽ വഴക്ക് തുടങ്ങിയത്. ആദ്യം മജ്സിയ, ഋതു, ഡിംപൽ തുടങ്ങിയവരാണ് ദേഹോപദ്രവം നടത്തുന്നുവെന്ന് പറഞ്ഞ് പ്രശ്നമാക്കിയത്. ഇത് പിന്നീട് വലിയ വഴക്കാവുകയായിരുന്നു. ഇതിനിടയിൽ അഡോണി സന്ധ്യയുമായി സംസാരം നടന്നിരുന്നു. ഒടുവിൽ ഇരുവരും തമ്മിലുണ്ടായ സംസാരം വലിയ വഴക്കായി ..
സ്വന്തം ടീമിനോട് മാത്രം ഫേവറേറ്റിസം കാണിക്കല്ലേ എന്ന് പറഞ്ഞാണ് അഡോണി വഴക്ക് തുടങ്ങിയത്.. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. താൻ സ്വന്തം കാര്യമാണ് നോക്കുന്നതെന്നും അത് നല്ല രീതിയിൽ തന്നെയാണ് ചെയ്യുന്നതെന്നും സന്ധ്യ പറയുന്നു. വഴക്ക് രൂക്ഷമാകുമ്പോൾ പ്രശ്നത്തിൽ റംസാൻ ഇടപെടുകയായിരുന്നു. അഡോണിയെ അതിനിടയിൽ നിന്നും പിടിച്ചു മാറ്റുകയും ചെയ്തു.
ഗെയിം ഗെയിമായിട്ട് കളിക്കണമെന്നും അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുകയല്ല വേണ്ടതെന്ന് സന്ധ്യ പറയുന്നുണ്ട്. എന്നാൽ സന്ധ്യ ഗെയിം കളിക്കാതെ മാളത്തിൽ കയറി ഒളിച്ചിരിക്കുന്നുവെന്നാണ് അഡോണി പറഞ്ഞത്.
കളിയിൽ എല്ലാവരും നന്നായി പങ്കെടുത്തിരുന്നു. കൂടുതൽ പോയിന്റോടെ മജ്‌സിയ ആയിരുന്നു ഒന്നാമതെത്തിയത്. രണ്ടാമത് സജ്‌നയും ഫിറോസും മൂന്നാമത് അനൂപും കരസ്ഥമാക്കി.
about bigg boss
