കന്നഡ നടൻ ചിരഞ്ജീവി സർജ യുടെ മരണത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്ന രാജിന്റെ ‘ബേബി ഷവര്‍’ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. ‘എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു…’ – ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്നയുടെ ആശംസ. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....